എച്ച് ബി ഓ യുടെ ചെർണോബിൽ സീരിസ് ലോകംമുഴുവൻ പലവിധത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. പുതിയകാലഘട്ടത്തിലെ മനുഷ്യനിർമ്മിതമായ ദുരന്തങ്ങളിൽ ഏറ്റവും വലുതെന്നു കരുതാവുന്ന ചെർബോബിൽ ആണവ റിയാക്ടറിന്റെ പൊട്ടിത്തെറിയുടെ കാരണങ്ങളിലാണ് പുതിയ വാദങ്ങൾ ഉരുത്തിരിയുന്നത്. ക്രെയ്ഗ് മസീൻ ഒരുക്കിയ എച്ച് ബി ഓ ചെർണോബിൽ പരമ്പര ലോകമെങ്ങും കാഴ്ചക്കാരെ നിശബ്ദരാക്കുകയായിരുന്നു. മാത്രമല്ല യു എസ് എസ് ആർ എന്ന രാജ്യത്തിന്റെ രാഷ്ട്രീയത്തെ പ്രതിപ്പട്ടികയിലേക്കു ചേർക്കുകയുമായിരുന്നു.

Image result for hbo chernobyl poster

 

ഇതിനു ബദൽ വാദവുമായാണ് ഇപ്പോൾ റഷ്യൻ ടി വി ചാനലായ NTV രംഗത്തുവന്നിരിക്കുന്നത്. രാജ്യതാത്‌പര്യത്തെ സംരക്ഷിക്കുവാനുള്ള അമിതമായ ആവേശമായോ അല്ലാതെയോ ഇതിനെ കാണാവുന്നതാണ്. ചെർണോബിൽ ദുരന്തം നടക്കുമ്പോൾ അവിടെ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി ഐ എ യുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണു ചാനൽ പുറത്തുവിടുന്ന വാർത്ത. എച്ച് ബി ഓ സീരീസ് ലോകമെമ്പാടുമുള്ള മനുഷ്യരുടെ മനസ്സാക്ഷിയെ ഉണർത്തിയതിനുപിന്നിൽ അതിൻ്റെ നിർമ്മിതികൂടിയുണ്ടായിരുന്നു. വളരെ കൃത്യമായി ആ കാലഘട്ടത്തെയും രാഷ്ട്രീയത്തെയും അതിൽ നമുക്കുകാണാൻ കഴിയുമായിരുന്നു. അതുകൊണ്ടുതന്നെയാണു ഒരു രാഷ്ട്രമെന്ന നിലയിൽ ഈ സീരീസിനെ പ്രതിരോധിക്കേണ്ട ആവശ്യകത റഷ്യൻ NTV ക്കു വന്നത്. അലക്സി മുറദോവ് സംവിധാനം ചെയ്ത NTV സീരീസ് പലതുകൊണ്ടു അത്ര നിലവാരം കാത്തുസൂക്ഷിച്ചിട്ടുമില്ല . ഇത് കൂടാതെതന്നെ പ്രതിരോധം പലതരത്തിലും റഷ്യൻ മാധ്യമങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. ദുരന്ത ഭൂമിയായ പ്രിപ്പയറ്റിൽ സി ഐ എ ഏജന്റുമാരെ നിരന്തരം കണ്ടിരുന്നുവെന്നുള്ള വെളിപ്പെടുത്തൽ അന്നുതന്നെ ഉണ്ടായിട്ടുണ്ടെന്നും റഷ്യൻ ചരിത്ര രചയിതാക്കൾ ബോധ്യപ്പെടുത്തുന്നുണ്ട്.

മാത്രമല്ല ഇപ്പോൾ വന്ന എച്ച് ബി ഓ സീരീസിൽ രക്ഷാപ്രവർത്തകരെപ്പോലും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവർ ആരോപിക്കുന്നു. യുദ്ധ റിപ്പോർട്ടർമാരായ ദമിത്രി സ്റേഷിനെപ്പോലുള്ളവരും എച്ച് ബി ഓ സീരിസിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റിയുള്ള സംശയം ഉന്നയിച്ചു കഴിഞ്ഞു. വിദേശങ്ങളിൽ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുള്ള ഒരു ഉൽപ്പന്നം മാത്രമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.


ഇത് റഷ്യയുടെ വൻകിട ആണവ കമ്പനിയായ റോസറ്റത്തെ ലോകജനതയ്ക് മുൻപിൽ മോശമായി ചിത്രീകരിക്കാനായി നിർമ്മിച്ച കാരിക്കേച്ചർ മാത്രമാണെന്നാണ് റഷ്യൻ പത്രമായ പ്രവദ റിപ്പോർട്ട് ചെയ്യുന്നത്.

അവലംബം : ദ ഗാർഡിയൻ 

Read Also  ചെർണോബിൽ ആണവദുരന്തമാണു കാൻസർ വ്യാപകമാകുന്നതിനു കാരണമെന്ന് കെയ്റ്റ് ബ്രൗൺ

LEAVE A REPLY

Please enter your comment!
Please enter your name here