.ചെർണോബിലിൽ 1986 ലുണ്ടായ ആണവദുരന്തം ലോകമെങ്ങും ക്യാൻസർ പടർന്നുപന്തലിക്കുന്നതിനു കാരണമായെന്ന് യു എസ് ചരിത്രകാരിയായ കെയ്റ്റ് ബ്രൗൺ തൻ്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. ഇതുസംബന്ധിച്ച ശാസ്ത്രീയതെളിവുകൾ ശാസ്ത്രജ്ഞരാണു കണ്ടെത്തിയതെന്നും എന്നാൽ ആണവലോബിയുടെ അന്താരാഷ്ട്രസമ്മർദ്ദം ശക്തമായപ്പോൾ വിശദാംശങ്ങൾ പൂഴ്ത്തിവെക്കുകയായിരുന്നെന്നും ബ്രൗൺ ആരോപിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതങ്ങൾ സമ്മാനിച്ച ഭീകരമായ ചെർണോബിൽ ആണവദുരന്തത്തിനുശേഷം ശാസ്ത്രജ് ഞർ ഐക്യരാഷ്ട്രസംഘടനയുടെയും ലോകാരോഗ്യസംഘടനയുടെയും ആവശ്യപ്രകാരം തയ്യാറാക്കിയ റിപ്പോർട്ടുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ബ്രൗൺ കുറ്റപ്പെടുത്തുന്നു. ഉക്രയിനിൽ ആയിരക്കണക്കിനു ആളുകൾ കൊല്ലപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച തെളിവുകൾ ശാസ്ത്രജ്ഞർ പൂഴ്ത്തിവെക്കുകയായിരുന്നു.

ഇന്നും കാൻസർ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്നതിനു കാരണം ചെർണോബിൽ ആണവദുരന്തകാലത്ത് അന്തരീക്ഷത്തിൽ അണുപ്രസരണം മൂലമാണെന്ന് അവർ ആരോപിച്ചു. യുവശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളെ ഉദ്ധരിച്ചുകൊണ്ടാണു കെയ്റ്റ് ബ്രൗൺ എ ചെർണോബിൽ ഗൈഡ് ടു ദ ഫ്യൂച്ചർ എന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നത്

കേരളമുൾപ്പെടെ ലോകത്തെല്ലായിടത്തും അനിയന്ത്രിതമാകുംവിധം കാൻസർ രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നത് ഭക്ഷ്യവസ്തുക്കളിലുള്ള കീടനാശിനിയുടെ അമിതോപയോഗമാണെന്നാണു ധാരണ.  എന്നാൽ പുതിയ വാർത്ത പരിസ്ഥിതി പ്രവർത്തകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണു

1986 ഏപ്രിൽ 26 നാണു  സോവിയറ്റ് റഷ്യയിലെ ചെർണോബിലിൽ ലോകത്തെ നടുക്കിയ ആണവദുരന്തമുണ്ടായത്. നമ്പർ 4 റിയാക്ടറാണു പൊട്ടിത്തെറിച്ചത്. ഈ ദുരന്തത്തിൽ എത്ര പേർ മരിച്ചുവെന്ന് ഇന്നും കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.   ലക്ഷത്തോളം നിരപരാധികളാണു അണുപ്രസരമേറ്റ്   . നിത്യരോഗികളായത്. ഭൂരിപക്ഷവും ദുരന്തം സംഭവിച്ച് ഏതാനും മാസങ്ങൾക്കകം മരിച്ചു. ലോകാരോഗ്യസംഘടനപോലും മരണസംഖ്യ പൂഴ്ത്തിവെക്കാൻ ശ്രമിച്ചു. ചെർണൊബിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി പതിനായിരക്കണക്കിനാളുകൾ തങ്ങളുടെ വീടുകളുപേക്ഷിച്ചു പലായനം ചെയ്തു, .

Read Also  ഒരു മരം ഒരു ആവാസ വ്യവസ്ഥയാണ് അതിനെ കണക്കുകളിൽ ഒതുക്കുന്നതെങ്ങനെയാണ്.ശാന്തി വനം ജനകീയ സമരം എവിടെയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here