Thursday, January 20

രവി ശാസ്ത്രിയെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ നീക്കം

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയെ മുഖ്യ പരിശീലകസ്ഥാനത്തു നിന്നും മാറ്റുവാന്‍ നീക്കം നടക്കുന്നു. വിരാട് കൊഹ്ലി നയിച്ച ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടിനോടേറ്റ 1-4 പരാജയത്തെ തുടര്‍ന്നാണ് നീക്കം. ക്രിക്കറ്റ് പ്രേമികളും മുന്‍ കളിക്കാരും തോല്‍വിയില്‍ രവി ശാസ്ത്രിയെ കുറ്റപ്പെടുത്തുകയായിരുന്നു. ടീമിന്‍റെ 1-4 തോല്‍വിയ്ക്ക് രവി ശാസ്ത്രിയാണ് ഉത്തരവാദിയെന്നും അതിനാല്‍ നവംബറില്‍ ആസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് രവി ശാസ്ത്രിയെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ ആരോപണം ഉന്നയിച്ചു.

രവി ശാസ്ത്രി മികച്ച ക്രിക്കറ്റ് കമന്‍റേറ്റര്‍ ആണെന്നും അദ്ദേഹത്തെ അങ്ങനെ നില നിര്‍ത്തിയാല്‍ മതിയെന്നും പറഞ്ഞ ചേതന്‍ ചൗഹാന്‍,  ആസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് രവി ശാസ്ത്രിയെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു.

വിരാട് കൊഹ്ലി നയിക്കുന്ന ടീം ഇന്ത്യ ലോകത്തിലെ മികച്ച പര്യടന ടീമാണെന്ന രവി ശാസ്ത്രിയുടെ അഭിപ്രായത്തെയും ചേതന്‍ ചൗഹാന്‍ തള്ളിക്കളഞ്ഞു. ഞാനത് സമ്മതിക്കില്ല, 1980ലായിരുന്നു ഇന്ത്യന്‍ ടീം മികച്ച പര്യടന ടീമായിരുന്നതെന്നാണ് ചേതന്‍ ചൗഹാന്‍ അഭിപ്രായപ്പെട്ടത്.

 

Spread the love