മാവോയിസ്റ്റ് ചിന്തകനായ കെ മുരളി പ്രതിപക്ഷം ന്യൂസിനോട് സംസാരിക്കുന്നു

മഞ്ചുക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ചെയ്തതു ഭരണഘടനാവിരുദ്ധമാണെന്ന് മാവോയിസ്റ്റ് ചിന്തകനായ കെ. മുരളി. പ്രതിപക്ഷം ന്യൂസുമായി സംസാരിക്കുകയായിരുന്നു മുരളി. ഭരണഘടനയനുസരിച്ച് എല്ലാ പൗരന്മാർക്കും മനുഷാവകാശത്തിനു അർഹതയുണ്ട്. ഭരണകൂടം ഏതു പക്ഷത്താണോ നിൽക്കുന്നത് അങ്ങനെ പക്ഷപാതപരമായി നിന്നുകൊണ്ടാണു ടോം ജോസ് ലേഖനമെഴുതിയിരിക്കുന്നത്.

ഇങ്ങനെയുള്ള സാഹചര്യത്തിൽ നിയമലംഘനം നടത്തി എന്നാരോപിക്കുന്നവർ തന്നെ സ്വയം ഭരണഘടനയ്ക്ക് വിരുദ്ധമായി ലേഖനമെഴുതുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തത് കുറ്റകരമാണ്. ഇതിൽപരം വലിയ നിയമലംഘനം വേറെയില്ല. ചീഫ് സെക്രട്ടറിയുടെ നിയമലംഘനത്തിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണം. ഇത് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി അറിയാത്തതാണോ അതോ അറിഞ്ഞിട്ടും മൗനം പാലിക്കുന്നതാണൊ എന്നറിയില്ല. 

നിലവിൽ യു എ പി എ എന്നാരോപിച്ച് സർക്കാർ ചാർജുചെയ്തുകൊണ്ടിരിക്കുന്ന ഒരു കേസും സുപ്രീം കോടതി വിധിപ്രകാരം നിലനില്ക്കുന്നതല്ല. കോഴിക്കോട് മഞ്ചുക്കണ്ടിയിൽ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളായ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു എ പി എ ചുമത്തിയത് നിയമവിധേയമല്ലെന്ന് മുരളി  പറഞ്ഞു നേരത്തെ ശ്രീറാം, നഹാസ്, ലുക്മാൻ തുടങ്ങിയവർക്കെതിരെയുള്ള യു എ പി എ കേസുകളും നിലനിൽക്കുന്നതല്ല. പോസ്റ്ററൊട്ടിക്കുന്നതും ലഘുലേഖ വിതരണം ചെയ്യുന്നതുമൊന്നും കുറ്റകരമല്ല. ഇക്കാരണത്താൽ ഇവരെയൊന്നും അറസ്റ്റ് ചെയ്തു യു എ പി എ ചുമത്താനാവില്ല.

നിരോധിച്ച സംഘടനയിൽ അംഗമായി എന്നതുകൊണ്ടുമാത്രം അറസ്റ്റ് ചെയ്തു യു എ പി എ ചുമത്താനാവില്ല. ഇക്കാരണത്താൽ അവരെ ശിക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി ന്യായത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഈ വിധി നിലനിൽക്കുമ്പോൾ തന്നെ പലയിടത്തും പോലീസ് കേസെടുത്തിട്ടുണ്ട്.

മഞ്ചുക്കണ്ടിയിൽ നടന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ പോലീസു ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കെ. മുരളി പറഞ്ഞു. സി പി ഐ തന്നെ പറയുന്നുണ്ട് ഇത് ഏറ്റുമുട്ടലല്ല കൊലപാതകമാണെന്നാണ്. അതുകൊണ്ടുതന്നെ ഇതുനുത്തരവാദികളായ പോലീസിനെതിരെ നിയമനടപടി സ്വീകരിക്കണം. ഇത് ഒരു മജിസ്റ്റീരിയൽ അന്വേഷണമായി ചുരുക്കാതെ ഒരു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടത് ആവശ്യമാണു.

ഇടതുപക്ഷമുന്നണിയിലെ ഘടകകക്ഷിയായ സി പി ഐ ഇത് ഏറ്റുമുട്ടൽ കൊലപാതകമല്ല എന്ന് വെളിപ്പെടുത്തിയത് സ്വാഗതാർഹമാണു. പക്ഷെ പറയാനുളളത് അവർ തെളിച്ചുപറയുന്നില്ല. ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമ്പോൾ അത് യുക്തിസഹമായ നിലയിലെത്തിക്കണമല്ലോ. ഇത് സർക്കാരിൻ്റെ നയമല്ല എന്ന് പറഞ്ഞിരിക്കുമ്പോൽ പിന്നെ നടന്നിരിക്കുന്നത് ആരുടെ നയമാണു എന്ന് സി പി ഐ വെളിപ്പെത്തണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല പല ആവർത്തി സമാനമായ സംഭവങ്ങൾ കേരളത്തിൽ നടന്നു. അങ്ങനെ വരുമ്പോൾ ഇത് പോലീസിൻ്റെ നയമാണൊ അതോ പിണറായി വിജയൻ്റെ നയമാണൊ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ട  ബാധ്യത സി പി ഐ ക്കുണ്ട്. കെ മുരളി മാവോയിസ്റ്റ് ചിന്തകനായ കെ. മുരളി പ്രതിപക്ഷം ന്യൂസിനോട് സംസാരിക്കുന്നുകൂട്ടിച്ചേർത്തു

Read Also  'അപ്രഖ്യാപിത അടിയന്തരാവസ്ഥയിലുടെ ചിന്തയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്'; ജസ്റ്റിസ് ഫോർ മുരളി കൂട്ടായ്മ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here