Monday, January 24

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ വർധിക്കുന്നു; രണ്ട് വർഷത്തിനുള്ളിൽ 500ൽ അധികം ശൈശവ വിവാഹ ശ്രമങ്ങൾ

സംസ്ഥാനത്ത ശൈശവ വിവാഹങ്ങൾ വർധിക്കുന്നതായി കണക്കുകൾ. രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നടന്നത് 50 ശൈശവ വിവാഹങ്ങൾ. അയിഷാപോറ്റി എംഎൽഎ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുമ്പോഴാണ് മന്ത്രി കെ. കെ. ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 457 ശൈശവ വിവാഹങ്ങള്‍ തടഞ്ഞതായും മന്ത്രി പറഞ്ഞു. ഇത് 2018 മേയ് വരെയുളള കണക്കുകള്‍ ആണ്.

മലപ്പുറം ജില്ലയില്‍ 31 ശൈശവ വിവാഹങ്ങള്‍ നടന്നപ്പോള്‍ 297 എണ്ണം തടഞ്ഞു. പാലക്കാട് രണ്ട്  ശൈശവ വിവാഹങ്ങള്‍ നടന്നപ്പോള്‍ 95 എണ്ണം തടഞ്ഞു. വയനാട് 12 ശൈശവവിവാഹങ്ങള്‍ നടന്നപ്പോള്‍ 17 എണ്ണം തടയാൻ സർക്കാരിന് സാധിച്ചു. കാസർഗോഡും കണ്ണൂരുമായി അഞ്ച് വിവാഹങ്ങള്‍ നടക്കുകയും 48 വിവാഹങ്ങള്‍ തടയാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആദിവാസികള്‍ക്ക് ഇടയില്‍ ആചാരമെന്ന നിലയില്‍ ഇത്തരം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അവരെ നിയമനടപടിക്ക് വിധേയരാക്കാതെ ബോധവത്കരിക്കാനാണ് ശ്രമമെന്നും ശൈശവവിവാഹം തടയാന്‍ നിയമപരമായ നടപടികള്‍ക്കൊപ്പം ബോധവത്കരണം ഉള്‍പ്പെടെയുളള നടപടികളും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ആദിവാസികള്‍ക്ക് ഇടയില്‍ ആചാരമെന്ന നിലയില്‍ ഇത്തരം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അവരെ നിയമനടപടിക്ക് വിധേയരാക്കാതെ ബോധവത്കരിക്കാനാണ് ശ്രമം. ന്യൂസ് 18 കേരളത്തിന്റെ സ്‌കൂളുകളില്‍ വിവാഹിതരായ കുട്ടികള്‍ എത്തുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു സഭയില്‍ ശൈശവവിവാഹം ചര്‍ച്ചയായത്.

2010 മുതൽ 2017 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 15 വയസ്സിനു താഴെയുള്ള കുട്ടികളിൽ നടക്കുന്ന ശൈശവ വിവാഹം ഏഴ് ശതമാനത്തോളമാണ്. 18 വയസ്സിന് താഴെയുള്ള ശൈശവ വിവാഹങ്ങളുടെ കണക്ക് 27 ശതമാനമാണ്. എന്നാൽ ശൈശവ വിവാഹങ്ങളുടെ കാര്യത്തിൽ ലോകത്തിലെ 175 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 113 ആണ്. കഴിഞ്ഞ വര്ഷം ഇന്ത്യയുടെ സ്ഥാനം 116ൽ ആയിരുന്നു.

Spread the love
Read Also  മലയാളിയുടെ സ്വീകരണ മുറിയിലേയ്ക്ക് രണ്ട് സമ്പൂർണ്ണ വാർത്താ ചാനൽ കൂടി

Leave a Reply