Monday, January 24

പ്രകൃതി മലിനീകരണം ഉണ്ടാക്കുന്നവര്‍ക്കെതിരെ ചൈന നടപടി ശക്തമാക്കി

പ്രകൃതി മലിനീകരണത്തിനെതിരെ ചൈനീസ് സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ തന്നെ പ്രകൃതി മലിനീകരണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ 85,00ലധികം പേരെ ചൈനീസ് അധികൃതര്‍ പിടികൂടി വിചാരണ ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധികമാണ് ഇത്. പ്രാദേശിക സര്‍ക്കാറുകള്‍ പ്രകൃതി മലിനീകരണം നടത്തുന്നവരെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കിയതോടെ പലരും പിടിയിലാകുകയായിരുന്നു.

മലിനീകരണത്തിന് കാരണമാകുന്ന മുഴുവന്‍ സംരംഭങ്ങളെയും അധികൃതര്‍ ഇപ്പോള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. പ്രകൃതി മലിനീകരണം നടത്തുന്നവര്‍ക്കെതിരെ ഒരു നിലക്കും സഹിഷ്ണുതാസമീപനം ഉണ്ടാകില്ലെന്ന് പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു. കോടതികളോടും പോലീസിനോടും കര്‍ശന നടപടി സ്വീകരിക്കാനും ചൈനീസ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇത്തരക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് നിയന്ത്രണം വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ചൈന അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിമലിനീകരണ തോതിന്റെ ദുരന്തം കുറച്ചുകൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെന്ന് ചൈനീസ് പ്രസിഡന്റ്  ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട്ടിലേയ്ക്ക് മാലിന്യം കയറ്റിവിടുന്നു ; കേരളത്തിലേയ്ക്ക് തെരുവുനായ്ക്കളെ കടത്തുന്നു

Spread the love

Leave a Reply