ചൈനയിൽ മുസ്ലിം പീഡനം  വ്യാപകമാകുന്നതിനു തെളിവായി പുറത്തുവന്ന വീഡിയോ വൈറലായതോടെ ചൈനക്കെതിരെയുള്ള പ്രതിഷേധം ശക്തം. രാജ്യത്തിൻ്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള പ്രവിശ്യയായ സിന്‍ജിയാങില്‍ ഉയ്ഗൂര്‍ മുസ്ലിംകള്‍ നേരിടുന്ന പീഡനത്തിന്റെ വീഡിയോയാണു പുറത്തായത്. വലിയൊരു കൂട്ടം ആളുകളെ പോലീസ് അകമ്പടിയോടെ ട്രെയിനിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യം. ഇവരുടെ തല മൊട്ടയടിക്കുകയും കണ്ണ് കെട്ടുകയും ചെയ്തിട്ടുണ്ട്. ഡ്രോണിൽ നിന്നുള്ള ദൃശ്യമാണൂ പുറത്തുവന്നിരിക്കുന്നത്. വീഡിയോ യു ട്യൂബില്‍ പ്രചരിച്ചതോടെ ചൈനയ്‌ക്കെതിരായ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉയ്ഗൂറുകളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 28 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി.

സിയാഞ്ജിൻ മേഖലയിലെ തടവുകാരെ സംഘത്തോടെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യമെന്ന് നിരീക്ഷകര പറയുന്നു. വീഡിയോ പുറത്തുവന്നതോടെ ചൈനീസ് ഭരണകൂടം ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കെതിരെ നടത്തുന്ന ക്രൂരമായ പീഡനമുറകള്‍ ലോകരാഷ്ട്രങ്ങൾക്കിടയിൽ ചര്‍ച്ചയായി. ചൈനയിലെ തടവുകാരില്‍ വലിയൊരു ഭാഗം സിന്‍ജിയാങില്‍ നിന്നുള്ള ഉയ്ഗൂര്‍ മുസ്ലിംകളാണ്. നീലയും മഞ്ഞയും യൂണിഫോം ധരിച്ച തടവുകാരെയാണ് കൊണ്ടുപോകുന്നത്. വരിയായി ഇരുത്തിയതും പിന്നീട് വിലങ്ങിട്ട് കൊണ്ടുപോകുന്നതും കാണാം.

അതേസമയം പഴയ ദൃശ്യങ്ങളാണു കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചതെന്നാരോപിച്ച് ചൈന രംഗത്തുവന്നു. സിന്‍ജിയാങിലെ കോര്‍ള സ്‌റ്റേഷനില്‍ നിന്നുള്ള 2018 ആഗസ്റ്റിലെ ദൃശ്യമാണ് വീഡിയോയിലുള്ളതെന്ന് അന്താരാഷ്ട്ര സൈബര്‍ പോളിസി കേന്ദ്രമായ ആസ്‌ത്രേലിയന്‍ സ്ട്രാറ്റജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ നാഥന്‍ റുസര്‍ പറയുന്നു. തീവ്രവാദ വിരുദ്ധ നടപടി എന്ന പേരില്‍ സിന്‍ജിയാങിലെ ഒട്ടേറെ മുസ്ലിം യുവാക്കളെ ചൈനീസ് പോലീസ് തടവിലാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണു. 10 ലക്ഷത്തിലധികം ഉയ്ഗൂര്‍ മുസ്ലിംകളാണ് ചൈനയിലെ ജയിലുകളില്‍ കഴിയുന്നതെന്ന് വിമര്‍ശകര്‍ വെളിപ്പെടുത്തുന്നു. തടവുകാര്‍ക്ക് ചൈനീസ് ഭരണകൂടം പ്രത്യേക രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നാണ് വാർത്തകളിലൂടെ പുറത്തുവരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉയ്ഗൂര്‍ തടവുകാര്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്നും പാശ്ചാത്യമാധ്യമങ്ങൾ റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു.

ചൈനയിൽ മുസ്ലിം തടവുകാർ വർദ്ധിക്കുന്നതിൻ്റെ പശ്ചാത്തലം

ചൈനയില്‍ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ തടവുകാരുടെ എണ്ണം വ്യാപകമായ തോതിൽ വർദ്ധിക്കുകയാണു. . 2017-18 കാലയളവില്‍ 230000 പേരെയാണ് ചൈനീസ് കോടതികള്‍ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതില്‍ കൂടുതലും സിന്‍ജിയാങിലാണ്. ഇവർക്കെതിരെയുള്ള പീഡനവാർത്തകളാണു ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

ചൈനയിൽ എതിരാളികളെ കമ്യൂണിസം പഠിപ്പിക്കാനായാണു അറസ്റ്റ് ചെയ്യുന്നതെന്നും ഇത്തരം മുസ്ലിങ്ങളുടെ എണ്ണം വർദ്ധിക്കുകയാണെന്നുമുള്ള ആരോപണവും പാശ്ചാത്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് 

ലോകജനസംഖ്യയിൽ ഇന്ന് ഒന്നാം സ്ഥാനം ചൈനക്കാണു. ചൈനീസ് ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് സിന്‍ജിയാങ് പ്രവിശ്യയിലുള്ളത്. എന്നാല്‍ ചൈനയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ 21 ശതമാനവും സിന്‍ജിയാങിലാണ്.  ചൈനയില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടക്കുന്നത് സിന്‍ജിയാങിലാണ് എന്നാണു ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്.

പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സിന്‍ജിയാങിലെ പ്രദേശമാണ് കഷ്ഗര്‍. ഇവിടെയാണ് നിത്യേന ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലാകുന്നത്. ഉയ്ഗൂര്‍ മുസ്ലിംകള്‍ കൂടുതലുള്ള പ്രദേശവും ഇതുതന്നെ. ഇവിടെ നിന്ന് അറസ്റ്റിലായവരെ കോര്‍ളയിലെ ജയിലിലേക്ക് മാറ്റുന്നതാണ് വീഡിയോ എന്ന് നാഥന്‍ റുസര്‍ പറയുന്നു. പുനര്‍ വിദ്യാഭ്യാസ കേന്ദ്രം എന്ന പേരില്‍ ഒട്ടേറെ സ്ഥാപനങ്ങളുണ്ട് സിന്‍ജിയാങില്‍. മതപരമായ വിശ്വാസം ഇല്ലാതാക്കുകയും കമ്യൂണിസത്തെ കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാണിതെന്ന് ആരോപണം ഉയർന്നിരുന്നു.

Read Also  പുസ്തകത്തില്‍ സ്വവര്‍ഗ ലൈംഗിക പരാമര്‍ശം; ചൈനയില്‍ എഴുത്തുകാരിയ്ക്ക് 10 വര്‍ഷം തടവ്

സിന്‍ജിയാങില്‍ പീഡനങ്ങളുണ്ടെന്ന പ്രചാരണം വ്യാജമായി മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണെണെന്നാണു ചൈനയുടെ വാദം. ഇക്കാര്യം ബോധിപ്പിക്കാന്‍ ചൈനീസ് ഭരണകൂടം തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരെയും നയതന്ത്രജ്ഞരെയും സിന്‍ജിയാങ് പ്രവിശ്യയിൽ പലയിടത്തും പോലീസ് അകമ്പടിയോടെ കൊണ്ടുപോയിരുന്നു. . തീവ്രവാദികൾക്കെതിരെ നിയമനടപടി എടുക്കുക മാതമാണു പോലീസ് ചെയ്യുന്നതെന്നാണു ചൈന വിശദീകരണം.

ചൈനയുടെ മനുഷ്യാവകാശലംഘങ്ങൾക്കെതിരെ പാശ്ചാത്യമാധ്യമങ്ങൾ പ്രതികരിച്ചിരുന്നു. ഈയിടെ സിൻജിയാങ്ങിൽ നിന്നും പുറത്തുവന്ന വീഡിയോ ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നി അഭിപ്രായപ്പെട്ടു. വാര്‍ ഓണ്‍ ഫിയര്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് യു ട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്.

അതേസമയം ചൈനയ്‌ക്കെതിരെയുള്ള ഈ വിഷയത്തില്‍ മിക്ക മുസ്ലിം രാജ്യങ്ങളും പ്രതികരിക്കാറില്ല. അയല്‍ രാജ്യമായ പാകിസ്താന്‍ ചൈനയുമായി മികച്ച ബന്ധമാണ്. മുസ്ലിം പീഡനത്തിൻ്റെ കാര്യത്തിൽ പാകിസ്ഥാൻ മൗനം പാലിക്കുന്നതിനെതിരെ അവിടെ വൻ പ്രതിഷേധമുയർന്നിരുന്നു. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളുമാണ് ചൈനീസ് ക്രൂരതയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ചൈനീസ് തടവില്‍ നിന്ന് രക്ഷപ്പെട്ട ഉയ്ഗൂര്‍ വനിത അടുത്തിടെ ജര്‍മനിയില്‍ എത്തി മാധ്യമങ്ങളെ കണ്ടത് വന്‍ വാര്‍ത്തയായിരുന്നു. ചൈനീസ് തടവറയില്‍ അവര്‍ നേരിട്ട പീഡനവും പീഡന മുറകളും ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു. ഇതെത്തുടർന്ന് ചൈനക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here