ഗീതകം എന്റെ പ്രിയനേ ഞാൻ മരിക്കുമ്പോൾ ,                                               ക്രിസ്റ്റിന ജോർജിന റോസ്സറ്റി                                                                                                                         പരിഭാഷ: വി കെ അജിത്കുമാർ 

എന്റെ പ്രിയനേ ഞാൻ മരിക്കുമ്പോൾ എനിക്കായി വിരഹഗാനങ്ങൾ പാടരുത്
ചെടികളെ എന്റെ ശിരസിൽ റോസാദളങ്ങൾ വേണ്ട:
ദുഃഖാർദ്രമായ സൈപ്രസ് ദളങ്ങളും.
എനിക്ക് മീതെ മഞ്ഞുകണങ്ങളാൽ നനഞ്ഞ
പച്ചപ്പുല്ലുകൾ മതിയാകും .
നിനക്ക് വേണമെങ്കിൽ എന്നെ സ്മരിക്കാം
വേണമെങ്കിൽ മറക്കാം
എനിക്ക് നിഴലുകൾ കാണേണ്ട
മഴയെന്ന അനുഭവവും വേണ്ട

തൃസന്ധ്യയിൽ സ്വപ്‍നം കാണുകയും
വേദനയോടെ പാടുകയും ചെയ്യുന്ന
രാപ്പാടികളുടെ സംഗീതം എനിക്കുകേൾക്കേണ്ട
ഉദയവും അസ്തമയവും ഇല്ല
സന്തോഷത്തോടെ എന്നെ ഓർമ്മിക്കാം
സന്തോഷകരമായി എന്നെ വിസ്‌മരിക്കുകയുമാവാം.

ക്രിസ്റ്റിന ജോർജിന റോസ്സറ്റി പത്തോന്പതാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ ജീവിച്ചിരുന്ന എഴുത്തുകാരി. പ്രണയഗീതങ്ങളും കുട്ടികൾക്കായുള്ള കവിതകളും ഭക്തി ഗീതകങ്ങളും രചിക്കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ ഭാഗ്യ ദൗര്ഭാഗ്യങ്ങളിലൂടെ കടന്നുപോയവർ ഗോബിളിൻ മാർക്കറ്റ്(1862 )എന്ന കൃതിയാണ് അവരെ ഏറെ പ്രശസ്തയാക്കിയത്. കാലങ്ങൾക്കു മുൻപ് ഫെമിനിസത്തിന്റെ വേരുകൾ റോസ്സറ്റി കവിതകളിൽ നിലനിന്നിരുന്നത് പിന്നീട് വന്ന നിരൂപകർ കണ്ടെത്തുകയായിരുന്നു. ക്യാൻസർ ബാധിതയായി മരിക്കുകയായിരുന്നു അവർ.

Read Also  ദൈവത്തിന്റെ കൈയൊപ്പുകൾ ഷക്കില അസിസാഡയുടെ കവിത

LEAVE A REPLY

Please enter your comment!
Please enter your name here