Wednesday, January 19

മറ്റൊരു അഭയ യുണ്ടാകുമെന്ന ഭയമായിരുന്നു ഞങ്ങള്‍ക്ക് …

 

“മനസും ശരീരവും കര്‍ത്താവിനു മാത്രം കാണിക്കയര്‍പ്പിച്ച ഈശോയുടെ മണവാട്ടിയാണുഞാന്‍ ആ പരിശുദ്ധിയുടെ മേലാണ് ബിഷപ്പ് ഫ്രാങ്കോ ചെളിവാരിയെറിഞ്ഞത്.സര്‍വശക്തനായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു നീതി അവിടെനിന്നും നടപ്പാകട്ടെ”

 

ഇതേതെങ്കിലും സിനിമയിലെയോ കഥയിലെയോ വാചകങ്ങളല്ല പതിനഞ്ചാംവയസില്‍ കര്‍ത്താവിന്‍റെ മണവാട്ടിയാകാന്‍ ഒരു കൃസ്ത്യന്‍ തറവാട്ടില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ട സാധുവായ ഒരു പെണ്‍കുട്ടിയുടെ മനസില്‍ തട്ടിയുള്ള ഏറ്റുപറച്ചിലാണ്..നിരന്തരമായി തിരുവസ്ത്രമണിഞ്ഞ ഒരു വിടനാല്‍ പീഡിപ്പിക്കപ്പെടുമ്പോഴും  സഭയിലും അതിന്‍റെപൊതു സമക്ഷത്തിലുമുണ്ടാകാവുന്ന ഭവിഷ്യത്തും  മാനിച്ചുകൊണ്ട് പരാതികള്‍ നല്‍കാതെനിന്ന വിശ്വസ്തയായ സഭാ വിശ്വാസിയായ സ്ത്രീ  .വിങ്ങലുകള്‍  ആരും കേള്‍ക്കാതെപോയപ്പോഴും  ചുവരുകളിലുള്ള ദൈവ ചിത്രങ്ങള്‍ പോലും പരിഗണിക്കപ്പെടാതെ പോയപ്പോഴുമാണ് അവര്‍ ഇത്രകാലം ഏറ്റുവാങ്ങിയ യാതനകള്‍ പൊതു സമൂഹത്തില്‍ തുറന്നു പറയാന്‍ തുനിഞ്ഞത്.

സന്യാസ ജിവിതത്തിലേക്ക് ഉള്‍വിളിയുണ്ടായപ്പോള്‍ പട്ടാളക്കാരനായ പിതാവില്‍ നിന്നും അനുമതി വാങ്ങി പിതൃ സഹോദര പുത്രന്‍ സേവനമനുഷ്ടിക്കുന്ന പഞ്ചാബിലേക്ക് പുറപ്പെട്ട ഒരു പെണ്‍കുട്ടിയുടെ സേവന താത്പരതതന്നെയാണ് സഭയിലെ മുന്നോട്ടുള്ള അവളുടെ ജിവിതത്തെ നയിച്ചുകൊണ്ടിരുന്നത്.

ഒടുവില്‍ അവരെ 2013ല്‍ കുറവിലങ്ങാട്ടെ മിഷനറിസ് ഓഫ് ജീസസില്‍ മദര്‍ സുപ്പിരിയറായി നിയമിച്ചു.ആകെ എണ്‍പത്തിയൊന്നംഗങ്ങള്‍ മാത്രമുള്ള  സംഘം തുടങ്ങിയത് 1993ല്‍ ആണെങ്കില്‍ തിരുവസ്ത്രം ഉപേക്ഷിച്ചു പോയവര്‍ പതിനെട്ടു പേരാണെന്നാണ് അറിയാന്‍ കഴിയുന്നത്.

ജലന്തറില്‍ ജീവിച്ചുവെങ്കിലും ഫ്രാങ്കോമുളയ്ക്കല്‍ എന്ന വികാരിയും താനും തമ്മില്‍ ഒരു മുന്‍പരിചയവുമില്ലെന്നും കുറവിലങ്ങാട്ട് വച്ചാണ് ബിഷപ്പിനെ ആദ്യമായി കാണുന്നതെന്നും .ആദ്യ സന്ദര്‍ശനങ്ങളില്‍ വളരെ മാന്യമായ ഇടപെടലാണ് വികാരിയില്‍ നിന്നും ഉണ്ടായതെന്നും അവര്‍ പറയുന്നു.

പതിമുന്നു തവണ പീഡനമുണ്ടയിട്ടും അവരിത് മറച്ചുവച്ചത് മറ്റൊരു അഭയഉണ്ടാകുമെന്ന ഭയത്താലാണെന്ന് പറയുമ്പോള്‍ സഭയെന്നത് തിരുവസ്ത്ര ത്തിനപ്പുറം ഒളിച്ചു കടത്തപ്പെടുന്ന സാധരണ വികാരങ്ങള്‍ മാത്രമുള്ള പക്വതയെത്താത്ത മനുഷ്യരുടെ കൂട്ടമാണെന്ന്‌ നിര്‍വചിക്കപ്പെടെണ്ടതായി വരുന്നു.പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഈ തിരുവസ്ത്രധാരി ഭിഷണിപ്പെടുത്തിയതും അവര്‍ ഓര്‍മ്മിക്കുന്നു.

പീഡനങ്ങളൊക്കെ സിസ്റ്ററിന്‍റെ തോന്നലുകളാണെന്ന് പറയുന്ന മദര്‍ ജനറാലിനോട് പറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്ന് മനസിലായതായും അവര്‍ പറയുന്നു.

2017 ജുലായ് മാസത്തില്‍ അവര്‍ ഇവിടെ വന്നിരുന്നെന്നും അതിനുമുന്‍പ്‌ തന്നെ ഫ്രാങ്കോ ബിഷപ്പിനെ ഇങ്ങോട്ടയക്കരുതെന്നും എല്ലാം അവരോടു തുറന്നുപറഞ്ഞതായും സിസ്റ്റര്‍ ഓര്‍മ്മിക്കുന്നു.എന്നാല്‍,അവരെ പീഡന വിവരം അറിയിച്ചില്ല എന്നാണവര്‍ ഇപ്പോള്‍ പറയുന്നത്.

സഹനമാണ് കന്യാസ്ത്രീകളുടെ ജീവിതമെന്നും ഈശോയ്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരാണവരെന്നും പറയുമ്പോള്‍ തന്നെ ലൈംഗിക ചൂഷണം നടത്തുന്ന വികാരിമാര്‍ക്കെതിരെ എന്തുകൊണ്ട് സഭ നിങ്ങുന്നില്ല എന്ന ചോദ്യമുയരുന്നു. എല്ലാ സംഘങ്ങളും പുരുഷന്മാരാല്‍ നിയന്ത്രിതമായ ഒരു കൂട്ടം മാത്രമാണെന്ന വെളിപാടുണ്ടാകുന്നതുപോലെ.

 

സ്ത്രീകളുടെ ഒരു കൂട്ടം മാത്രമാണ് ഇവിടെയും അവര്‍ക്കൊപ്പം നില്‍ക്കുന്നത് അവരില്‍ സിസ്റ്റര്‍മാരായ  അനുപമയും നീന റോസും ആന്‍സിറ്റ എന്നിവരും പിന്നെ സിസ്റ്ററിന്‍റെ സ്വന്തം സഹോദരിയായ ബീഹാറില്‍ നിന്നെത്തിയ കന്യാസ്ത്രിയും ഉണ്ട് അവരാണ് അവിടത്തെ “വിമന്‍ ഇന്‍ കലക്ടീവ്”.

അമ്മ വിഷമിക്കേണ്ട ഒപ്പം ഞങ്ങളുണ്ട് എന്ന് പറയാനുള്ള ആര്‍ജ്ജവം അവര്‍ നേടിക്കഴിഞ്ഞു.

Read Also  വത്തിക്കാനിലാണെന്‍റെ വിശ്വാസം..ഇക്കരയാണെന്‍റെ ജീവിതം..ചില ഇരട്ടപൗരത്വങ്ങൾ

സഭാപരമായി പരാതി കൊടുക്കേണ്ടിടത്തെല്ലാം യഥാസമയം തന്നെ പറഞ്ഞു കഴിഞ്ഞതായി സിസ്റ്റര്‍ ബോധ്യപ്പെടുത്തുന്നു.അങ്ങ് വത്തിക്കാന്‍ വരെ പരാതിചെന്നിട്ടുണ്ട്.

ഇപ്പോള്‍ ഞങ്ങള്‍ ആറുപേര്‍ ഒന്നിച്ചയതിനാല്‍ ഒറ്റപെടല്‍ തോന്നുന്നില്ല എന്നവര്‍ പറയുമ്പോള്‍ ഓര്‍മ്മിക്കുക സഭയെന്നത് എന്താണെന്നും ആരുടെ താത്പര്യങ്ങളാണവിടെ സംരക്ഷിക്കപ്പെടുന്നതെന്നും.ഒരിക്കല്‍ ഈ സന്യാസി സമുഹം വിട്ടുപോകാന്‍ അനുമതി തേടി കത്തുനല്കിയെന്നും അങ്ങനെ സംഭവിച്ചാല്‍ പതിനാറു കന്യാസ്ത്രികള്‍ അവര്‍ക്കൊപ്പം പോകുമെന്നും മനസിലാക്കിയ സഭ അത് തടയുകയായിരുന്നു.ഒരാള്‍ പുറത്തുനിന്നും കാണുന്നതല്ല സഭയിലെ ജീവിതമെന്നും.അസൂയയും പകയും കുശുമ്പും പിണക്കവുമെല്ലമാണ് ഇതിനുള്ളിലെന്നും അവര്‍ വ്യക്തമാക്കുന്നു.

അതിനിടെ സഹോദരന്‍ ആരെയോ ഇതിന്‍റെ പേരില്‍ ഭിഷണിപ്പെടുത്തിയെന്ന ആരോപണവും തന്‍റെ ഭര്‍ത്താവുമായി സിസ്റ്ററിന് അവിഹിത ബന്ധമുണ്ടെന്ന പരാതിയുമെല്ലാ അവര്‍ കേള്‍ക്കേണ്ടി വന്നു…ഇതെല്ലാമാണ് സഭ അതിന്‍റെ തിരുവസ്ത്രമണിഞ്ഞ ഒരു സ്ത്രിയോട് ഒരു പുരുഷവികാരിക്ക് വേണ്ടി നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്…

പൊതുസമുഹത്തില്‍ സഭയെ നശിപ്പിക്കരുതെന്ന ചിന്തയില്‍ പലതും പൊതിഞ്ഞുവച്ചു. ഓരോ തവണയും ബലാല്‍ക്കാരം ചെയ്ത് മെത്രാന്‍ മടങ്ങുമ്പോഴും കര്‍ത്താവിന്‍റെ മണവാട്ടി കരഞ്ഞു.

ഇതു ഒരു ജനാധിപത്യ രാജ്യമാണെന്നും അവിടെ സാധാരണ ജനങ്ങള്‍ക്കുള്ള എല്ലാ പരിഗണകളും നിയമങ്ങളും നിലനില്‍ക്കുന്നു വെന്നും മറന്നു പോകുന്നത് മതമെന്ന മേലങ്കി അണിയുന്നവര്‍ മാത്രമാണ് .അവര്‍ അത് ഭോഗത്തിനുവേണ്ടി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

(മാതൃഭൂമി ലേഖനം ആസ്പദമാക്കി തയാറാക്കിയത് )

Spread the love