സിനിമ സെറ്റുകളിൽ നടൻ മാർ ലഹരിമരുന്നുപയോഗിക്കുന്നുവെന്ന നിർമ്മാതാക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. സിനിമാ സെറ്റുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. നിർമ്മാതാക്കളുടെ ആരോപണം ഗൗരവമുള്ളതാണു. പക്ഷെ ഇത് സംബന്ധിച്ച തെളിവ് നിർമ്മാതാക്കൾ നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ പരിശോധന നടത്തണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. സിനിമ സെറ്റുകളിൽ എൽ എസ് ഡി ഉൾപ്പെടെയുള്ള ലഹരി ഉപയോഗം വ്യാപകമാണെന്ന് നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. മിക്ക യുവ നടന്മാരും ലഹരിക്കടിമയാണെന്നും അവരൊക്കെ തന്നെ കാരവനിൽ നിന്നും പുറത്തിറങ്ങാറില്ലെന്നും നിർമ്മാതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് സർക്കാർ നിലപാട് ആരാഞ്ഞ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു എ കെ ബാലൻ

യുവനടൻ ഷെയ്ൻ നിഗത്തിനു മലയാളസിനിമയിൽ വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്നു നടത്തിയ വാർത്താസമ്മേളനത്തിലാണു നിർമ്മാതാക്കൾ ലഹരി ഉപയോഗത്തെക്കുറിച്ച് നടന്മാർക്കെതിരെ ആരോപണമുന്നയിച്ചത്

Read Also  ഫെയ്സ് ബുക്കിനെയും തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ക്ക് വിധേയമാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here