പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം സർക്കാർ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ സമൻസ്. പാര്ലമെന്റിൽ നിയമം പാസ്സാക്കിയതിനെതിരെ സംസ്ഥാനം സമർപ്പിച്ച ഹർജിയെക്കുറിച്ചു കേന്ദ്ര സർക്കാരിന്റെ നിലപാട് ആരാഞ്ഞുകൊണ്ടാണ് സുപ്രീം കോടതി സമൻസ് അയച്ചിരിക്കുന്നത്

കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസ്സാക്കിയ നിയമത്തിനെതിരെ കേരള സർക്കാർ കോടതിയിൽ ചോദ്യം ചെയ്യുമ്പോഴുള്ള ഭരണഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള മറുപടി ആരാഞ്ഞുകൊണ്ടാണ് സമൻസ് അയച്ചത്.

മറുപടി ഒരു മാസത്തിനകംനല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. നേരത്തെ  കേന്ദ്രം സുപ്രീംകോടതിയോട് ആറാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും നാലാഴ്ച്ചത്തെ സമയം മാത്രമേ നല്‍കാന്‍ കഴിയുകയുള്ളുവെന്ന് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. അഞ്ചാഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സംസ്ഥാന ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമായിരിക്കും കേന്ദ്രം വിഷയത്തില്‍ തീരുമാനമെടുക്കുക. പൗരത്വനിയമം വിവേചനപരവും മൗലികാവകാശലംഘനവുമാണെന്ന് കാണിച്ചായിരുന്നു കേരളം ഹരജി നല്‍കിയത്.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടിയത് വിവാദമായിരുന്നു. ഗവർണറെ അറിയിക്കാതെ സി എ എ ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. എന്നാൽ ഹർജി സമർപ്പിക്കാൻ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'ചെക്കിംഗ് ചെക്കിംഗ് ' ; ഓഗസ്റ്റ് മാസം മുഴുവൻ വാഹനപരിശോധനാ മാസമായി മാറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here