പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഷഹീൻ ബാഗ് സമരം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം അടുത്ത ഘട്ടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ച് ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദല്‍ഹിയിലെ വസതിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്ന് സമര സമിതി അറിയിച്ചു. പൗരത്വ നിയമ ഭേദഗതി എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

നാളെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാര്‍ച്ച്. അതേസമയം, അമിതാ ഷായുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഷായുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങൾ ഒരുമിച്ചാണ് അമിത്ഷായുടെ വസതിയിലേക്ക് നീങ്ങുന്നതെന്നും അമിത് ഷായെ കാണുന്നതിന് പ്രത്യേക പ്രതിനിധിയെ തെരഞ്ഞെടുത്തിട്ടില്ലെന്നും സമരക്കാർ അറിയിച്ചു. എല്ലാവരും നേതൃത്വത്തിലുള്ളവരായതിനാൽ ആഭ്യന്തരമന്ത്രിയെ കാണാൻ ഒരാളെ നിയോഗിക്കില്ല

അതേസമയം , പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

2019 ഡിസംബർ 15 നാണു സി ഐ എ ക്കെതിരെയുള്ള ഷഹീൻ ബാഗ് സമരം ആരംഭിക്കുന്നത്. നൂറുകണക്കിന് സ്ത്രീകളാണ് സമരത്തിൽ അണിചേർന്നത്. പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ മുസ്ലിം അഭയാർത്ഥികൾക്ക് പൗരത്വം നിഷേധിക്കുന്ന ബില്ലായിരുന്നു പാർലമെന്റിൽ പാസ്സാക്കിയത്. ദശാബ്ദങ്ങളായി ദില്ലിയിൽ സ്ഥിരതാമസമുള്ള ജനതയ്ക്കു പൗരത്വം ലഭിക്കില്ലെന്ന് ആശങ്കയുണ്ടാക്കിയിരുന്നു. പൗരത്വപ്രശ്നം മാത്രമല്ല ജാമിയ മിലിയ സർവ്വകലാശാലയിലെ പോലീസ് അതിക്രമത്തോടുള്ള പ്രതിഷേധവും സമരം ആരംഭിക്കാൻ കാരണമായിരുന്നു. നേതൃത്വമില്ലാത്ത സമരമായിരുന്നെങ്കിലും 61 ദിവസമായി നടക്കുന്ന ഈ സമരം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

ഷഹീൻ ബാഗിൽ തുടരുന്ന സമരം രാജ്യത്തുണ്ടായ വിലക്കയറ്റത്തിനും സാമ്പത്തികപ്രതിസന്ധിക്കും പരിഹാരം കാണണമെന്നും ആവശ്യപ്പെടുന്നു . പ്രദേശ വാസികളായ സാധാരണക്കാരായ വീട്ടമ്മമാരാണ് സമരത്തെ നയിച്ചുകൊണ്ട് പോകുന്നത്. ഒരു നേതാവിനെ തെരഞ്ഞെടുത്താൽ സമരം ഹൈജാക്ക് ചെയ്യപ്പെടുമെന്നാണ് ഇവരുടെ ആശങ്ക

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കർണാടക പോലീസിൻ്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here