Sunday, May 31

പൗരത്വ നിയമത്തിനു സ്റ്റേ ഇല്ല ; നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി

പൗരത്വ ഭേദഗതി ബില്ലിൽ സ്റ്റേ നൽകില്ലെന്ന് സുപ്രീം കോടതി. പൗരത്വ ബില്ലിൽ നാലാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റീസ് ഉത്തരവ്.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായി മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ, ജസ്റ്റീസ് അബ്ദുൽ നസീർ, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരാണ് കേസ് പരിഗണിച്ചത്

പൗരത്വനിയമത്തിനെതിരെ നിരവധി ഹർജികൾ ഉണ്ട്. എല്ലാ ഹർജികളും വന്നതിനുശേഷം കേസുകൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ വെളിപ്പെടുത്തി. പൗരത്വ ഭേദഗതിക്കെതിരെ അസമിൽ നിന്ന് വന്ന ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകം പരിഗണിക്കും. ഇതോടെ ഹർജികൾ രണ്ടായി കേൾക്കുമെന്ന് ഉറപ്പായി.

എൻ പി ആറിന്റെ നടപടികളെങ്കിലും നിർത്തിവെക്കണം എന്നാണു മുസ്ലിം ലീഗിന്റെ അഭിഭാഷകനായ കപിൽ സിബിൽ ആവശ്യപ്പെട്ടത്. . രണ്ടു മാസത്തേക്ക് പൗരത്വ നിയമം നടപ്പാക്കുന്നത് മാറ്റിവെക്കണം എന്നാണു അദ്ദേഹം ആവശ്യപ്പെട്ടത്. പാര്‍ലമെന്‍റ് നിയമം പാസാക്കിയതിന് പിന്നാലെ ആദ്യം ഹര്‍ജി നൽകിയത് മുസ്ലിം ലീഗാണ്. എല്ലാ ഹർജികളും നോട്ടീസ് കിട്ടിയശേഷം പരിഗണിക്കണമെന്നു  കേന്ദ്ര സർക്കാർ ആവശ്യമുന്നയിച്ചു.  അതുകൊണ്ടു ഈ കേസ് മാറ്റിവെക്കാനുള്ള ശ്രമങ്ങളാണ് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ നടത്തിയത്. 

60 ഹർജികളിൽ നോട്ടീസ് ലഭിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എല്ലാ ഹർജികളിലും നോട്ടീസ് കിട്ടിയശേഷം വാദം തുടങ്ങണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഇനി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു നടപടിക്രമങ്ങൾ നീട്ടിവെക്കണമെന്നത് അംഗീകരിച്ചില്ലെങ്കിലും ഇനി സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അതിൽ സുപ്രീം കോടതിയുടെ വിധിക്കനുസരിച്ചു പുനര്നിര്ണയിക്കേണ്ടിവരുമെന്നും സുപ്രീം കോടതി അറിയിച്ചു

ഹർജികൾ പരിശോധിക്കാനായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനും സാധ്യതയുള്ളതായി സൂചനയുണ്ട്

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 144 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു കേസിൽ ഇത്രയും അധികം ഹര്‍ജികൾ വരുന്നത്.

 നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹര്‍ജിയായതിനാൽ അത് പ്രത്യേകം പരിഗണിക്കാനാകും സാധ്യത. 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പി

Read Also  സി എ എ വിരുദ്ധസമരം ; ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അറസ്റ്റു ചെയ്തു

1 Comment

Leave a Reply

Your email address will not be published.