കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമായി ഇതിനകം മാറി കഴിഞ്ഞിരിക്കുന്നു. കടലെടുക്കുന്ന നഗരങ്ങളും, നഷ്ടപ്പെടുന്ന ജീവനുകളും, ഇല്ലാതാകുന്ന കൃഷിയിടങ്ങളും, വർദ്ധിക്കുന്ന വംശനാശ നിരക്കുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന് നൽകുന്ന വിലയുടെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനം കനത്ത ആഘാതമായിരിക്കും ലോക സാമ്പത്തിക വ്യവസ്ഥയ്ക്ക് സൃഷ്ടിക്കുകയെന്നാണ് പുതിയ പുതിയ പഠനങ്ങൾ പറയുന്നത്. ഏതാണ്ട് 7.9 ട്രില്യൺ ഡോളറിന്റെ നഷ്ടം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ലോക സാമ്പത്തിക മേഖലയിലുണ്ടാക്കുമെന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് മുന്നറിയിപ്പ് നൽകുന്നത്.


കാലാവസ്ഥാ മാറ്റത്തിൽ പകച്ചു നിൽക്കുന്ന ലോകത്തോട് ശാസ്ത്രത്തിൽ വിശ്വസിക്കുവാനാണ് പതിനാറുകാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റാ തൻബർഗ് പറയുന്നത്. ഗ്രേറ്റാ ഉയർത്തിവിട്ട കാലാവസ്ഥാ സമരത്തിന്റെ അലയൊലികൾ യൂറോപ്പിൽ മാത്രമല്ല പ്രതിധ്വനിക്കുന്നത്. ഇങ്ങ് കേരളത്തിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങുകയാണ്.

2020ജനുവരി 1 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്റ്റുഡന്റസ് ഫോർ ക്ലൈ മറ്റ് റസിലിയൻസിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിദ്യാർത്ഥി സമൂഹം തൃശൂർ നഗരത്തിൽ കാലാവസ്ഥാ വലയം തീർക്കും. ഗ്രേറ്റാ തൻബർഗിനൊപ്പം യു.എൻ.ക്ലൈമറ്റ് ഉച്ചകോടിയിൽ പ്രതിഷേധമുയർത്തിയ പന്ത്രണ്ടുകാരിയായ ക്ലൈമറ്റ് ചേഞ്ച് ആക്ടിവിസ്റ്റ് റിദ്ദിമ പാണ്ഡെ കാലാവസ്ഥാ വലയത്തിൽ കണ്ണിയാകും.കേരളത്തിലെ ക്യാമ്പസ്സുകളിൽ നിന്നും നിർലോഭമായ പിന്തുണയാണ് കാലാവസ്ഥ വലയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിപാടിയുടെ സംഘാടകരിൽ ഒരാളും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സഹദേവൻ.കെ പ്രതിപക്ഷം ഇന്നിനോട് പറഞ്ഞു.

കേരളത്തിലെ ക്യാമ്പസ്സുകൾ പരിസ്ഥിതിയുടെ രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അയ്യായിരത്തോളം വിദ്യാർത്ഥികൾ, നൂറുകണക്കിന് പരിസ്ഥിതി -സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ, ഇന്ത്യയിലെമ്പാടു നിന്നുമായി അമ്പതോളം ശാസ്ത്രഞ്ജർമാരും കാലാവസ്ഥാ വലയത്തിൽ അണിചേരും..പരിപാടിയുടെ അനുബന്ധമായി കലാലയങ്ങളിൽ സെമിനാറുകൾ, ക്ലാസ്സുകൾ, ലോഗോ പ്രകാശനം, സൈക്കിൾ യാത്ര, പോസ്റ്റർ പ്രദർശനം തുടങ്ങിയവ നടന്നു വരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കേരളത്തിൽ ഉൾപ്പടെ ഓരോ വാർഡിലും ഹിന്ദു മുന്നേറ്റ കേന്ദ്രങ്ങൾ; ലക്‌ഷ്യം ഹിന്ദുവിനെ ഉണർത്തൽ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here