Monday, January 24

ശബരിമല തന്ത്രിയുടെ ബ്രഹ്മചര്യത്തെക്കുറിച്ചറിയാമെന്നു പിണറായിയുടെ ഒളിയമ്പ്

നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ശബരിമലയില്‍ പൂജാരിയും നൈഷ്ഠിക ബ്രഹ്മചാരിയാകണം. ദേവസ്വം ബോര്‍ഡ് വടി കൊടുത്ത് അടി വാങ്ങരുതെന്നാണ് മുഖ്യമന്ത്രിയുടെ താക്കീത്. യുവതികളെ തടഞ്ഞ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.. അവിടത്തെ തന്ത്രിയുടെ   ബ്രഹ്മചര്യത്തെക്കുറിച്ചറിയാമെന്നും പൂര്‍വ്വചരിത്രം നോക്കിയാല്‍ മതിയെന്നും  പിണറായി ഒളിയമ്പെയ്തു. ഗൃഹസ്ഥാശ്രമം  കഴിഞ്ഞു വ്യഭിചാരത്തിലെക്ക് പോയയാളാണ് ഇവിടത്തെ തന്ത്രിയെന്നു കരഘോഷത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തു നടന്നതെല്ലാം നമുക്കറിയാം.

കുടിയേറ്റക്കാരാണ് തന്ത്രിമാരുടെ താഴമണ്‍ കുടുംബം. അവര്‍ ആന്ധ്രയില്‍നിന്നും  കുടിയെറിവരാണ്. അവര്‍ക്ക് അത്ര വലിയ അധികാരമൊന്നുമില്ലെന്നും പിണറായി.

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തന്ത്രി കണ്ഠരു മോഹനരെ പെണ്‍വാണിഭക്കേസില്‍ പ്രതിയായ  ശോഭ ജോണിനെയും കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ നിന്നും അറസ്റ്റുചെയ്തത് വിവാദമായിരുന്നു.  അന്ന് കൊച്ചി കേന്ദ്രമാക്കി പെണ്‍വാണിഭം നടത്തിവരുകയായിരുന്നു  ശോഭ ജോണ്‍.

 ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ല. തോന്നുമ്പോള്‍ ക്ഷേത്രം പൂട്ടി താക്കോലും കൊണ്ടു പോകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്തലയില്‍ കെട്ടിയ താക്കോലാണ് അധികാരമെന്ന് ആരും വിചാരിക്കണ്ട. പത്തനംതിട്ടയില്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയവിശദീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി.

ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി മുഖ്യമന്ത്രി വിശദമാക്കി. യുവതീ പ്രവേശനവിധിയില്‍ അപാകത ഉണ്ടെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെയും ദേവസ്വം ബോര്‍ഡിനെയും നിശിതമായി വിമര്‍ശിച്ചു.

 

 

Spread the love
Read Also  കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം 72 പേര്‍ക്കും ജാമ്യം

Leave a Reply