Wednesday, June 23

കള്ളക്കടത്തിനായി ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കരൻ പറഞ്ഞിട്ടെന്ന് അരുൺ

കള്ളക്കടത്ത് നടത്താനായി ഗൂഡാലോചനയ്ക്കുപയോഗിച്ച തിരുവനന്തപുരത്തെ ഹെദർ ടവറിൽ ഫ്ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ ഓഫീസിലെ ജീവനക്കാരനായ അരുൺ ബാലചന്ദ്രൻ. ശിവശങ്കരൻ ആവശ്യപ്പെട്ടിട്ടാണ് ഫ്ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുൺ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

അരുൺ ഇപ്പോൾ ടെക്നോപാർക്കിലെ ഡയറക്ടർ ഓഫ് മാർക്കറ്റിങ് ആണ്. ഫ്ളാറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുൺ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. സുഹൃത്തിനു വേണ്ടിയാണ് ഫ്ളാറ്റ് എന്നാണ് ശിവശങ്കരൻ പറഞ്ഞതെന്നും അരുൺ വ്യക്തമാക്കി. ഈ ഫ്ളാറ്റിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. ഈ ഫ്ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭർത്താവും കേസിലെ പ്രതികളും കള്ളക്കടത്ത് ഗൂഡാലോചനയ്ക്കായി ഒത്തുകൂടിയത്.

നഗരത്തിലെ ഹെദർ ടവറിലെ ഫ്ളാറ്റിന്റെ നിരക്ക് എത്രയാണെന്ന് അന്വേഷിച്ച് പറയാൻ ശിവശങ്കരൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹെദറിൽ വിളിച്ച് റേറ്റിൻ്റെ വിശദാംശങ്ങൾ അന്വേഷിച്ച് പറഞ്ഞുകൊടുത്തു. ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ നടന്നത് വാട്ട്സ് ആപ്പിലാണ്. ശിവശങ്കറിന് പരിചയമുള്ള ആൾക്കു വേണ്ടിയാണെന്നും നല്ലൊരു ഡിസ്കൗണ്ട് കൊടുക്കണമെന്നും ഹെദറിൽ പറഞ്ഞിരുന്നു. താൻ മുറി ബുക്ക് ചെയ്തിട്ടില്ല. ശിവശങ്കരന്റെ ഓഫീസിൽ അരുൺ എന്നു പേരുള്ള ഒരാളുണ്ട്. അദ്ദേഹം ബുക്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യം അറിയില്ല. ഫ്ളാറ്റിന് 3500-4500 രൂപയോ മറ്റോ ആയിരുന്നു വാടകയായി പറഞ്ഞിരുന്നത്. സുഹൃത്തിന്റെ കുടുംബത്തിന് പുതിയ ഒരു ഫ്ളാറ്റിലേക്ക് മാറുന്നതിനു മുമ്പ്, മൂന്നുദിവസം താമസിക്കാനാണ് എന്നാണ് ശിവശങ്കർ പറഞ്ഞതെന്നും അരുൺ ബാലചന്ദ്രൻ കൂട്ടിച്ചേർത്തു.

Spread the love
Read Also  മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദവനിതക്ക് ബന്ധമില്ല