Friday, May 27

തീവ്രവാദ സ്വഭാവമുള്ളവരാണ് മഹാരാജാസിൽ അക്രമത്തിന് നേതൃത്വം നൽകിയത്; പിണറായി വിജയൻ

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസിൽ ഉണ്ടായതെന്നും ആസൂത്രണമായി നടത്തിയ കൊലയാണിതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായതായും പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

 

Spread the love
Read Also  നെല്‍വയല്‍ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി