Thursday, January 20

33,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് പുറത്ത് വിട്ട് കോബ്രാ പോസ്റ്റ്

ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന്റെ വിശദശാംശങ്ങൾ ഇൻവിസ്റ്റിഗേഷൻ മാധ്യമമായ കോബ്ര പോസ്റ്റ് പുറത്ത് വിട്ടു. ദേവാന്‍ ഹൌസിംഗ് ഫിനാൻസ് കോർപ്പറേഷന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. എസ്ബിഐ ഉൾപ്പടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ തട്ടിപ്പിനിരയായി. 33,000 കോടി രൂപയുടെ തട്ടിപ്പാണ് കോബ്ര പോസ്റ്റ് പുറത്ത് വിട്ടത്.  

പൊതുമേഖലാ ബാങ്കുകൾ വായ്പ അനുവദിച്ചത് വിവിധ കമ്പനികളുടെ പേരിലാണ്. എന്നാൽ എല്ലാ കമ്പനികൾക്കും ഒരേ ഡയറക്ടർമാരാണ്. ഇത് പോലും നോക്കാതെയാണ് പൊതുമേഖലാ ബാങ്കുകൾ കോടിക്കണക്കിന് രൂപ വായ്പ നൽകിയത്. വായ്പ അനുവദിച്ചത് ഒരു ഈടും ഇല്ലാതെയാണെന്നും കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തലിൽ പറയുന്നു.

എസ്ബിഐ മാത്രം നൽകിയത് 11000 കോടി രൂപയുടെ വായ്പയാണ്. ബാങ്ക് ഓഫ് ബറോഡ നൽകിയത് 5000 കോടി രൂപയുടെ വായ്പ.

നീരവ് മോദിക്കും, വിജയ്മല്യയ്ക്കും മെഹുൽ ചോസ്ക്കി എന്നിവർ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടതിന് പിന്നാലെയാണ് പുതിയ വായ്പ തട്ടിപ്പ് പുറത്ത് വരുന്നത്. വിജയ്മല്യയും നീരവ് മോദിയും നടത്തിയ തട്ടിപ്പിനെക്കാളും വലിയ തട്ടിപ്പാണിത്. 

19.6 കോടി രൂപയാണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ ദേവാന്‍ ഹൌസിംഗ് ഫിനാൻസ് കോർപ്പറേഷൻ (DHFC) കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് സംഭാവനയായി നൽകിയത്.

Spread the love
Read Also  ന്യൂനപക്ഷത്തിന്റെ നിർവചനവും മാനദണ്ഡവും പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ

58 Comments

Leave a Reply