Wednesday, August 5

നാണയം വിഴുങ്ങി, മൂന്നുവയസ്സുകാരൻ മരിച്ചു ; പഴം കഴിച്ചാൽ മതിയെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതായി പരാതി

നാണയം വിഴുങ്ങിയതിനെത്തുടർന്ന് ചികിത്സ കിട്ടാതെ 3 വയസ്സുകാരന്‍ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം രാവിലെ കുട്ടി നാണയം വിഴുങ്ങിയതിനെത്തുടർന്ന്. തുടര്‍ന്ന് കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഒടുവിൽ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി.

ആലുവാ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇത് ഗൗരവത്തോടെ കണ്ടില്ലെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.

ആദ്യം ജില്ലാ ആശുപത്രിയില്‍നിന്നും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും മടക്കി അയച്ചെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടു. ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ.

കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് വന്നതുകൊണ്ട് കിടത്താന്‍ പറ്റില്ലെന്നും ചോറും പഴവും കൊടുത്താല്‍ മതിയെന്നും പറഞ്ഞാണ് തിരിച്ചയച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെ കുട്ടിയുടെ നില മോശമാവുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു.

അതേസമയം സംഭവത്തില്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടി മരിക്കാനിടയായ സാഹചര്യം ഉടൻ
അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ മരണം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Spread the love
Read Also  ജ്യോത്സ്യൻ പറഞ്ഞു; പിതാവ് ഒരുമാസം പ്രായമായ പെൺ കുഞ്ഞിനെ കൊലപ്പെടുത്തി