പ്രതിരോധ സേനയിലെ ജീവനക്കാരിയുമായി കേണല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് അതെ ബറ്റാലിയനിലെ ജവാന്മാര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതിരോധവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതുസംബന്ധിച്ചു 25 രജപുത്താന റൈഫിള്‍സിലെ രണ്ട് ജവാന്മാര്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് സംഭവം. പഞ്ചാബിലെ അബോഹറില്‍ ജോലിചെയ്യുന്ന സമയത്താണ് സൈന്യത്തിലെ കേണല്‍ ഓഫീസ് ജീവനക്കാരിയുമായി ഓഫീസിനുള്ളില്‍വെച്ചുതന്നെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. കേണലിന്റെ നിരന്തരമായ തൊഴിൽ പീഡനത്തിന് ഇരയായ രണ്ട് ജവാന്മാര്‍ ഈ രംഗം ചിത്രീകരിക്കുകയും മന്ത്രിക്കു അയച്ചുകൊടുക്കുകയുമായിരുന്നു.

തങ്ങളെ മാനസികമായി നിരന്തരം പീഡിപ്പിച്ച കേണലിനെ ഒരു പാഠം പഠിപ്പിക്കാനായാണ് ഇത് മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ജവാന്മാരുടെ വാദം. കേന്ദ്രമന്ത്രിക്ക് നല്‍കിയ കത്തില്‍ തങ്ങള്‍ വീഡിയോ പകര്‍ത്തിയ കാര്യവും വിശദീകരിച്ചിട്ടുണ്ട്. ജവാന്മാർക്കെതിരെയും അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വീണ്ടും മണ്ടത്തരം വിളമ്പി മോദി; ഇന്ദിരയെ മറന്ന് നിർമ്മല സീതാരാമനെ ആദ്യ വനിതാ പ്രതിരോധമന്ത്രിയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here