അപേക്ഷ മാറ്റിവെച്ച ശേഷം അപേക്ഷകരെ പറഞ്ഞുവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിയുമായി മന്ത്രി ജി സുധാകരൻ. ഒറ്റ ദിവസം കൊണ്ട് ഉദ്യോഗസ്ഥർ ചെയ്തുകൊടുക്കേണ്ട സേവനം ചെയ്യാത്തതിനും അപേക്ഷകനെ ആക്ഷേപിക്കുകയും ചെയ്ത നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണു മന്ത്രി നേരിട്ടിടപെട്ട് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. അപേക്ഷകരോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട് മുക്കം സബ്‌രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലര്‍ക്ക് ടി കെ മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്റ് പി ബി രജീഷ് എന്നീ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

അപേക്ഷകൻ ഫെയ്സ് ബുക്കിൽ തൻ്റെ അനുഭവം പോസ്റ്റ് ചെയ്തത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതാണു പെട്ടെന്നുള്ള നടപടിക്ക് കാരണമായത്. നിത്യേനയുള്ള പൊതുജനസമ്പർക്കപരിപാടിയിലൂടെയുള്ള സേവനങ്ങൾക്കായി ഓഫീസിലെത്തുന്നവർക്ക് യാതൊരു സേവനവും നല്‍കാതെയിരിക്കുകയും പോയിട്ട് നാളെ വരൂ എന്ന് നിര്‍ദ്ദേശിക്കുകയും പൊതുജനങ്ങള്‍ക്ക് യഥാസമയം നൽകേണ്ട സേവനം കാര്യക്ഷമമായും അഴിമതിരഹിതമായും നല്‍കണമെന്ന രജിസ്‌ട്രേഷന്‍ വകുപ്പിന്റേയും സര്‍ക്കാരിന്റേയും കാഴ്ചപ്പാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവും സര്‍ക്കാരിന് അപമാനമുണ്ടാക്കുന്നതാണെന്നും മന്ത്രി സുധാകരൻ വ്യക്തമാക്കി.

ഒരു അപേക്ഷകൻ വിവാഹസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ചോദിച്ച് മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജൂൺ 19 നു എത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. എളുപ്പത്തില്‍ നല്‍കാവുന്ന സേവനം ജീവനക്കാര്‍ വൈകിപ്പിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് മധുസൂദനനെ സബ് രജിസ്ട്രാര്‍ പരിഹസിക്കുകയും ചെയ്തു. തനിക്ക് നേരിടേണ്ടി വന്ന അനുഭവം അപേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇടപെടുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി കോഴിക്കോട് രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തി. ഒരു ദിവസം കൊണ്ട് നല്‍കാമായിരുന്ന സേവനം മൂന്ന് ദിവസം വൈകിപ്പിച്ചെന്നും ജീവനക്കാര്‍ അപേക്ഷകനോട് അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച് രജിസ്‌ട്രേഷന്‍ ഡിഐജി മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

അപേക്ഷകരോട് വേറെ വിവാഹം കഴിച്ചിട്ടുവരൂ സർട്ടിഫിക്കറ്റ് തരാം എന്ന് മറുപടിനൽകിയശേഷം അവരെ മടക്കിയയച്ച സർക്കാർ ഉദ്യോഗസ്ഥർ സർവ്വീസിൽ ഇനി തുടരണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മിത്തുകളുറങ്ങുന്ന ഭൂമിയിൽ ഉദ്വേഗജനകമായ ആ 18 ദിനരാത്രങ്ങളുടെ ഒരാണ്ടിനുശേഷം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  നായയ്ക്ക് ആഹാരം കൊടുക്കുന്നതിനെ പിന്തുണച്ച പ്രിൻസിപ്പലിന് സസ്‌പെൻഷൻ; മുസ്ലിമായതും ശിക്ഷക്ക് കാരണമായി

LEAVE A REPLY

Please enter your comment!
Please enter your name here