പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ അഡ്വ. ജയശങ്കറിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. അരുന്ധതി റോയ് രാത്രിയായാൽ മദ്യപിച്ചു ബോധമില്ലാതെ നടക്കുന്ന സ്ത്രീയാണെന്നാണ് ഒരു ചടങ്ങിൽ ജയശങ്കർ പ്രസംഗിച്ചത്.

കഴിഞ്ഞ ദിവസം എറണാകുളം ഗവ. ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ്‌ അഡ്വ. ജയശങ്കർ സ്‌ത്രീവിരുദ്ധമായ പരാമർശം നടത്തിയത്‌. പരിപാടിയിൽ പ്രഭാഷകനായി എത്തിയ അഡ്വ. ജയശങ്കർ തന്റെ പ്രഭാഷണത്തിൽ ഉടനീളം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും പ്രശസ്‌ത എഴുത്തുകാരിയും മാൻ ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തു.

ഗാന്ധിയുടെ പ്രസിദ്ധീകരനായിരുന്ന നവജീവനിൽ , ജാതിവ്യവസ്ഥയെ സംബന്ധിച്ച പരാമർശത്തെ അധികരിച്ച് സദസ്സിൽ നിന്ന് ചോദ്യം ഉന്നയിക്കുകയുണ്ടായി. ചോദ്യത്തിന് മറുപടിയായി എവിടെയെങ്കിലും കേട്ട കുറച്ച് കുറച്ച് കാര്യങ്ങൾ എടുത്ത് വിലയിരുത്തുന്നത് ശരിയല്ല എന്ന് അഡ്വ. ജയശങ്കർ പറഞ്ഞു. പ്രസ്താവന കേരള ലിറ്ററേചർ ഫെസ്റ്റിൽ അരുന്ധതി റോയ് തന്റെ സെഷനിൽ പറഞ്ഞതാണെന്ന് പറഞ്ഞപ്പോൾ അരുന്ധതി റോയ് കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്തവരും അവർ എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച് കോൺ തെറ്റി നടക്കുന്ന സ്ത്രീയുമാണെന്നുമാണ് ജയശങ്കർ പറഞ്ഞത്

ഈ പരാമർശവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കമ്മീഷണർക്ക് പരാതി നൽകി. ഇത് തികഞ്ഞ സ്ത്രീ വിരുദ്ധവും ആധുനിക സമൂഹത്തിന് നിരക്കാത്തതുമാണെന്ന്‌ പരാതിയിൽ പറയുന്നു. നാളെയുടെ പ്രതീക്ഷയായ വിദ്യാർഥികൾ പഠിക്കുന്ന കലാലയത്തിൽ മാതൃകയാകേണ്ടവരിൽ നിന്നും ഏറ്റവും സ്ത്രീ വിരുദ്ധമായ പ്രസ്‌താവനയാണ്‌ ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. ചാനലുകൾ ജയശങ്കറിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും പ്രതിഷേധമുയരുകയാണ്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Read Also  ഒരാളും ഒറ്റയ്ക്കല്ല -എന്ന ഓർമ്മപെടുത്തലുമായി ദൽഹി ജന്ദർ മന്ദിറിൽ ഇന്നലെ കാശ്‌മീരികൾക്കു ഈദ് വിരുന്ന്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here