കാശ്മീർ വിഷയത്തിൽ ഹിറ്റ്ലർ ജർമ്മനിയിൽ നടപ്പാക്കിയതുപോലുള്ള അജണ്ടയാണു ആർ എസ് എസ് നടപ്പാക്കുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു. കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നു പാക് സർക്കാർ നിയോഗിച്ച സമിതി വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കുന്നതിനായി പാക് സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണു റിപ്പോര്‍ട്ട് പാക് പ്രധാനമന്ത്രി ഇ;മ്രാൻ ഖാനു സമര്‍പ്പിച്ചത്.

അതേസമയം കാശ്മീർ വിഷയത്തില്‍ സര്‍ക്കാരിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാമെന്നും സമിതി വ്യക്തമാക്കി. റിപ്പോര്‍ട്ട് ഇമ്രാന്‍ ഖാന് സമര്‍പ്പിച്ചു.

ഇന്ത്യയുമായി പാകിസ്താന്‍ ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ കശ്മീരിനുവേണ്ടി അവസാനംവരെ പോരാടുമെന്നും കശ്മീര്‍ വിഷയത്തില്‍ സംഘടിപ്പിച്ച നയപ്രഖ്യാപന റാലിയില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്എസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയതുപോലുള്ള അജണ്ടകളാണ് ആര്‍എസ്എസ് ബിജെപി സര്‍ക്കാരിലൂടെ നടപ്പാക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളുടെ സഹായത്തോടെ ആഗോള വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ വ്യാപകമായ അടിച്ചമർത്തൽ നടക്കുന്നുകൊണ്ടിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാർട്ടിയായ പി ടി ഐ ട്വീറ്റിലൂടെ ആരോപിച്ചു. പി ടി ഐ ട്വീറ്ററിലൂടെ ഇന്ത്യയ്ക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതായി ഇന്ത്യൻ നയതന്ത്രജ്ഞരും കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മലപ്പുറത്തെ വിദ്യാർത്ഥികളുടെ അറസ്റ്റിന് സ്ഥിരീകരണം; ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹം

LEAVE A REPLY

Please enter your comment!
Please enter your name here