വർഗ്ഗീയത കത്തിക്കാളുന്ന പോസ്റ്റുകൾ ഫെയ്സ് ബുക്കിലും വാട്സാപ്പിലൂടെയും ഷെയർ ചെയ്തതിനു അസമിലെ ബി ജെ പി നേതാവ് അറസ്റ്റിലായി. സമൂഹ മാധ്യമങ്ങളിലൂടെ വർഗീയമായ പോസ്റ്റുകളിലൂടെ ഇതരമതവിഭാഗങ്ങളെ അപമാനിക്കുന്നത് പതിവാക്കിയത് ശ്രദ്ധയില്പെട്ടപ്പോഴാണു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റവും ഒടുവിൽ അസം മുഖ്യമന്ത്രിക്കെതിരെ വർഗ്ഗീയപരാമർശമുള്ള പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിലാണു ബി.ജെ.പി ഐ.ടി സെൽ അംഗം കൂടിയായ നുതു ബോറ അറസ്റ്റിലായത്. അസമിലെ മൊറിഗോൺ ജില്ലയിൽ നിന്നുള്ള നുതു ബോറയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിനെ ലക്ഷ്യം വെച്ചുള്ള വർഗീയ പരാമർശങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇതേ കേസിൽ മറ്റ് മൂന്ന് പേരെയും ഇയാളോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് പെരുകിവരുന്ന മുസ്ലിം കുടിയേറ്റക്കാരെ സർക്കാർ നിയന്ത്രിക്കുന്നില്ലെന്ന പ്രചാരണമാണ് നുതു ബോറ നടത്തിയത്.

അടുത്തിടെയായി അസമിലും ബംഗാളിലും ബി ജെ പി ഐ ടി സെല്ലിൻ്റെ കടുത്ത വർഗ്ഗീയപരാമർശങ്ങൾ വ്യാപകമാകുന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ട്. സമാന രീതിയിൽ പ്രചാരണങ്ങൾ നടത്തിയതിന് ത്രിപുരയിലും ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ബോധപൂർവ്വമുള്ള വിദ്വേഷ പ്രചരണത്തിന് കേസെടുത്തതിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു. ഐ ടി നിയമപ്രകാരമാണു കേസെടുത്തത്.

Read Also  അസാം പി എസ് എസി കോഴ: ഡിഎസ്പി കവിത ദാസ് അറസ്റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here