Sunday, January 16

ത്രിപുരയിൽ മുൻ സിപിഐഎം എംഎൽഎ ബിജെപിയിൽ ചേർന്നു

ത്രിപുരയിൽ മുൻ സിപിഐഎം എംഎൽഎ ബിശ്വജിത്ത് ദത്ത ബിജെപിയിൽ ചേർന്നു. 1964 മുതല്‍ പാര്‍ട്ടിയില്‍ പ്രവർത്തിച്ച ബിശ്വജിത്ത് ഖോവയ് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിശ്വജിത്ത് ദത്ത സിപിഐഎം വിട്ടത്. 68 വയസുകാരനായ ബിശ്വജിത്ത് ദത്ത അസുഖബാധിതനാണെന്നു പറഞ്ഞാണ് പാർട്ടി സീറ്റ് നിഷേധിച്ചത്. എന്നാല്‍ തനിക്ക് സീറ്റ് തരാതിരിക്കാന്‍ വേണ്ടി പാര്‍ട്ടി നേതാക്കള്‍ വ്യാജം പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് ബിശ്വജിത്ത് ദത്ത ഇതിനോട് പ്രതികരിച്ചത്.

ഖോവയ് ജില്ലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ ബിജെപി ത്രിപുര സംസ്ഥാന ചുമതലയുള്ള സുനില്‍ ദിയോധര്‍ ബിജെപിയിലേക്ക് സ്വീകരിച്ചു. ത്രിപുരിയില്‍ ഏറ്റവും സത്യസന്ധനായ പത്തു നേതാക്കളില്‍ ഒരാളാണ് ബിശ്വജിത്ത് ദത്തയെന്ന് ദിയോധര്‍ പറഞ്ഞു.

Spread the love
Read Also  തുടർച്ചയായി 'അടി തെറ്റി' വീണ് അമിത് ഷാ; 2019 ലെ വലിയ വീഴ്ചയ്ക്ക് മുന്നിലെ ചെറിയ വീഴ്ചകൾ എന്ന് സോഷ്യൽ മീഡിയ