കോൺഗ്രസ്സിൽ സ്ഥാനാർഥി തർക്കം മുറുകുന്നു. ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ എന്‍. പീതാംബരക്കുറുപ്പിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ കടുത്ത പ്രതിഷേധം പരസ്യമായതോടെ പ്രതിസന്ധി മൂർച്ഛിച്ചു. യാതൊരു കാരണവശാലും പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് രംഗത്തെത്തിയത്. ഇവര്‍ തിരുവനന്തപുരത്ത് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭാവന് മുന്നില്‍ പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചു. എതിരാളി വി കെ പ്രശാന്ത് ആണെന്നു കേൾക്കുന്നെന്നും അദ്ദേഹത്തിനെ എതിർക്കാൻ യുവനിരയെ രംഗത്തിറക്കണമെന്നുമാണു കോൺഗ്രസ്സ് പ്രാദേശികനേതൃത്വത്തിൻ്റെ നിലപാട്

മണ്ഡലത്തിനു പുറത്തുള്ള പീതാംബരക്കുറുപ്പിന് പകരം മണ്ഡലത്തിനകത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ വേണമെന്നാണ് പ്രാദേശിക നേതൃത്വം ഉന്നയിക്കുന്ന ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് ഇവര്‍ നേതാക്കള്‍ക്ക് കത്ത് നല്‍കുകയും നേരില്‍ക്കണ്ട് പരാതി അറിയിക്കുകയും ചെയ്തു. വി.കെ. പ്രശാന്ത്, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ മത്സരിക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന് അല്പംപോലും സാധ്യതയില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ അഭിപ്രായം.

താൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ തയ്യാറാണെന്ന് പീതാംബരക്കുറിപ്പ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്‍.പീതാംബരക്കുറുപ്പിന്റെ പേര് വട്ടിയൂര്‍ക്കാവിലേക്ക് ഉയര്‍ന്നുവന്നത്. കെ.മുരളീധരന്റെ താത്പര്യവും ഇക്കാര്യത്തില്‍ നിര്‍ണായകമായി. എന്നാല്‍ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. സ്ഥാനാർഥിയായ യുവാക്കളെ പ്രതിനിധീകരിക്കുന്ന നേതാക്കൾ തന്നെ വേണമെന്നാണു യുവനേതൃത്വം ആവശ്യപ്പെടുന്നത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വോട്ടെണ്ണൽ തുടങ്ങി ; യു ഡി എഫ് 3, എൽ ഡി എഫ് 2 സീറ്റിലും ലീഡ്

LEAVE A REPLY

Please enter your comment!
Please enter your name here