Sunday, September 20

മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാനായി ബി ജെ പി ശ്രമം ; എം എൽ എ മാരെ റിസോർട്ടിലേക്കു മാറ്റി കോൺഗ്രസ്

കർണാടകത്തിന് പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനായി ബി ജെ പി ശ്രമം ആരംഭിച്ചതായി റിപ്പോർട്ട്. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കം തടഞ്ഞുകൊണ്ട് എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ് ഇടപെടൽ ശക്തമാക്കി. കൂറുമാറ്റം നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ നാല്, ബി.എസ്.പിയുടെ രണ്ട്, എസ്.പിയുടെ ഒന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെ എട്ട് എംഎല്‍എമാരെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ ചില ഭരണകക്ഷി എം എൽ എ മാരെ ബി ജെ പി കര്ണാടകത്തിലേക്കു മാറ്റി എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ടു എട്ട് എംഎല്‍എമാര്‍ മനേസറിലെ ഐടിസി മൗര്യ റിസോര്‍ട്ടില്‍ ബിജെപി നേതാക്കളുടെ ശ്രമഫലമായി എത്തിച്ചുവെന്നു കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിട്ടുണ്ട്. ഇവരിൽ ചിലരെ പുലര്‍ച്ചെയോടെ ജിത്തു പട്‌വാരി, ജയ്‌വര്‍ധന്‍ സിങ് എന്നീ മന്ത്രിമാര്‍ എത്തി തട്ടിക്കൊണ്ടുപോയവരിൽ ആറുപേരെ മടക്കിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് അറിയിച്ചു. 230 അംഗ നിയമസഭയില്‍ 114 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഭൂരിപക്ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും പിന്തുണ ആവശ്യമാണ്.

കോൺഗ്രസ് എം എൽ എ മാരിൽ അഞ്ചുപേരെ ബിജെപി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇവരെയാണ് ബി ജെ പി ഭരിക്കുന്ന കര്‍ണാടകയിലേക്ക് മാറ്റിയതെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

എം എൽ എ മാരെക്കൊണ്ട് രാജിവെയ്പ്പിച്ചശേഷം കർണാടക മോഡലിൽ അധികാരം പിടിച്ചെടുക്കുകയാണ് ബി ജെ പിയുടെ ലക്‌ഷ്യം. കൂറുമാറ്റത്തിനായി 25 കോടി മുതല്‍ 30 കോടി വരെ ഓരോ എംഎല്‍എമാര്‍ക്കും ബിജെപി വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് ആരോപണം ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഓപ്പറേഷന്‍ താമര അരങ്ങേറുന്നത്‌.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  എംപിയുടെ കാൽ കഴുകിയ വെള്ളം കുടിച്ച് ബിജെപി പ്രവർത്തകൻ; ട്രോളി സോഷ്യൽ മീഡിയ

Leave a Reply