Friday, September 17

കോൺഗ്രസ്സും ലീഗുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ

സംസ്ഥാനത്ത് കോൺഗ്രസ്, ലീഗുമായി ബി ജെ പി സഖ്യമുണ്ടായിട്ടുണ്ടെന്നും അത് ബിജെപിക്ക് നേട്ടമായിട്ടുണ്ടെന്നും രാജഗോപാല്‍ വെളിപ്പെടുത്തി. വടക്കന്‍ കേരളത്തിലായിരുന്നു ഈ സഖ്യം കൂടുതല്‍ ഉണ്ടായത്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകള്‍ കൂടാന്‍ കോലീബി സഖ്യം കാരണമായി. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും രാജഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അത്തരം അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല. എല്‍ഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമെന്നും രാജഗോപാല്‍ അഭിമുഖത്തില്‍ പറഞ്ഞു .

Spread the love
Read Also  എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല താനെന്ന് ജി സുധാകരൻ