Thursday, January 20

കോൺഗ്രസിനെ പുകഴ്ത്തി ആർഎസ്എസ്; ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മോഹൻ ഭാഗവത്

ഭാരതത്തിന്റെ ഭാവി – ഒരു ആർഎസ്എസ് വീക്ഷണം എന്ന പേരിൽ ഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയിലെ ആദ്യ ദിവസം കോൺഗ്രസ്സിനെ പുകഴ്ത്തി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസ് പ്രധാന പങ്കുവഹിച്ചെന്നും കോൺഗ്രസ് രാജ്യത്തിനായി നിരവധി നേതാക്കളെ സമ്മാനിച്ചെന്നും ഭാഗവത് ചടങ്ങിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.

അതേസമയം ആര്‍എസ്എസിന്റെ ഹിന്ദുത്വ ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കാൻ ഉള്ളതല്ലെന്നും തങ്ങൾ അത് ചെയ്യില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. സമൂഹത്തിലെ കൊള്ളരുതായ്മകൾ ഇല്ലാതാക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്നും സമൂഹത്തെ തന്റേതായി കാണുകയാണ് ആർഎസ്എസ് പ്രവർത്തകൻ ചെയ്യേണ്ടതെന്നും ഭാഗവത് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

പ്രതിപക്ഷ കക്ഷി നേതാക്കൾ ഉൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികളെയാണ് പരിപാടിയിൽ ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ കക്ഷികൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

Spread the love
Read Also  മുസ്ളീം പള്ളികളിൽ എന്ത് കൊണ്ട് ഇപ്പോഴും ഉച്ചഭാഷിണി ഉപയോഗിക്കുന്നു?; വർഗീയതയുമായി അമിത്ഷാ കണ്ണൂരിൽ

Leave a Reply