Wednesday, August 5

ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസ് കളംമാറ്റുന്നു

രഘുനന്ദനൻ

ഒരു ചായക്കപ്പിലെ വെറും കാറ്റുമാത്രമായ രാജസ്ഥാനിലെ രാഷ്ട്രീയ പാപ്പരത്വത്തെ ഒരു പക്ഷെ മാധ്യമങ്ങളാണ് കൊടുങ്കാറ്റിനേക്കാൾ വീര്യം നിറച്ചു പ്രചരിപ്പിക്കുന്നത്. ഏതാണ്ട് നരേന്ദ്രമോദി അനുഭാവം ശക്തമാക്കുക എന്ന അജണ്ടയാണ് പല മാധ്യമങ്ങളും ഇക്കാര്യത്തിൽ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.

വളരെ കൃത്യമായ ഒരു നിരീക്ഷണത്തിലൂടെ പോയാൽ മോഡിയ്ക്ക് ബദലായി ഇപ്പോൾ ഗാന്ധി കുടുംബം മാത്രമായി തീരുന്ന അവസ്ഥയാണ് കാണുന്നത്.

ഗാന്ധി എന്നാൽ കൊണ്ഗ്രെസ്സ് എന്ന സമവാക്യത്തിലൂടെ പതിറ്റാണ്ടുകളായി ലൂട്ടിയൻ സ്വപ്നം കണ്ടുകൊണ്ടു നടന്ന കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പതനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

പുതിയ ഗാന്ധിമാർ കോൺഗ്രസിന്റെ നട്ടെല്ല് താങ്ങിനിർത്താൻ കെല്പില്ലാതെ ഉഴലുന്ന അവസ്ഥ. ഒരു പക്ഷെ ഇത് തുടങ്ങുന്നത് അമ്മ ഗാന്ധിയുടെ മരണത്തോടെ തന്നെയാണ്. സാക്ഷാൽ ഇന്ദിരയുടെ മരണം വല്ലാത്ത ആശങ്കയിലാഴ്ത്തിയ കോൺഗ്രസ് സമവായത്തിന്റെ രാഷ്ട്രീയ വഴികൾ ആദ്യം ആലോചിച്ചതും അപ്പോൾ തന്നെയാണ്. പ്രത്യക്ഷമായി ഒരു രാഷ്ട്രീയവും ഇല്ലാതിരുന്ന പൈതൃക രാഷ്ട്രീയത്തിന്റെ ഭാഗമായ രാജീവിനെ കണ്ടെത്തിയപ്പോൾ തന്നെ കോൺഗ്രസ് അതിന്റെ ശവപ്പെട്ടി നിർമ്മിച്ച് കഴിഞ്ഞിരുന്നു. നിലവിൽ അതി ഗംഭീരമായ നേതൃപാടവമുണ്ടായിരുന്ന പലരും ഇന്ത്യൻ ജനാധിപത്യത്തിലെ പ്രധാന മന്ത്രിപഥത്തിൽ നിന്നും അകന്നു പോയി.

അതേസമയം തന്നെ ഭാര്യയെന്ന നിലയിൽ രാജീവിന്റെ ജീവിതത്തെക്കുറിച്ചുള്ള ആശങ്ക സോണിയിൽ ഉണ്ടായിരുന്നതായും അവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. മക്കളായ രാഹുലിനെയും പ്രിയങ്കയെയും റഷ്യയിലേക്ക് സുരക്ഷിതമായി കൊണ്ടുപോകാൻ അന്ന് ടി എൻ കൗൾ എന്ന സോവിയറ്റു യൂണിയൻ അംബാസിഡറും ഉണ്ടായിരുന്നു.

എന്നാൽ പ്രതീക്ഷിച്ചതു സംഭവിച്ചത് പോലെ 1991 ലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ഒരു പക്ഷെ രാജീവ് ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം പ്രതിപക്ഷത്ത് ഇരിക്കുമായിരുന്നു എന്നുള്ളതും സത്യമായിരുന്നു. കോൺഗ്രസിന്റെ ഭാഗധേയം മാറ്റി മറിച്ചത്. ഇതായിരുന്നു ഇന്ദിരാഗാന്ധിയ്ക്കു ശേഷം ഒരു കുടുംബാംഗം പ്രതിനിധിയായി ഉണ്ടായിരുന്നെങ്കിൽ രാജീവ് ഗാന്ധിയ്ക്ക് ശേഷം കലർപ്പില്ലാത്ത ഗാന്ധിസ്വരൂപം അവശേഷിച്ചില്ല. ഇത് ഒരു പോലെ കോൺഗ്രസിനെയും ഗാന്ധികുടുംബത്തെയും പാളം തെറ്റിച്ചു. .

‘91 പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ തെരെഞ്ഞെടുപ്പ് നടന്ന വടക്കൻ സീറ്റുകൾ കോൺഗ്രസിന് നഷ്ടമായപ്പോൾ . മരണാനന്തരമുള്ള സഹതാപ ഘടകം തെക്ക് ഭാഗത്ത് കോൺഗ്രസിനെ ഗംഭീരമായി പിന്താങ്ങി. അങ്ങനെ ഒരു സൗത്ത് ഹെവി പാർലമെന്ററി പാർട്ടിയായി കോൺഗ്രസ് മാറിയതും തെക്ക് നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു അധികാരമേറ്റതും ചരിത്രമായി മാറി.

ബുദ്ധിമാനായ ബ്രാഹ്മണൻ എന്ന് പി വി യെ വിളിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം തുടക്കം മുതലേ അത് വ്യക്തമാക്കിയിരുന്നു: പ്രത്യേകിച്ച് ബ്രാഹ്മണരല്ലെങ്കിൽ അദ്ദേഹത്തിനു വെല്ലുവിളി ഉയർത്തുമെന്ന് ഭയന്ന ഉത്തരേന്ത്യൻ താക്കൂർ ആയ അർജുൻ സിംഗിനെ പോലും നിരാകരിക്കാൻ റാവുവിന് കഴിഞ്ഞു. രാജീവിന്റെ വിശ്വസ്തനും നെഹ്രുവിയൻ മതേതര വാദിയുമായിരുന്ന സിങ് പാർട്ടിയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് കൂടിയായിരുന്നു എന്നതും ഓർമ്മിക്കണം. എന്നാൽ ഈ ബ്രാഹ്മണ കണക്കുകൂട്ടലുകൾ പൊളിഞ്ഞതും അമിത ഹിന്ദുത്വവാദത്തിലേക്കു റാവു നടത്തിയ ചായ്‌വിന്റെ പ്രതിഫലനമായിരുന്നു

Read Also  ഗുജറാത്ത് വംശഹത്യ: ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകാൻ നിർദ്ദേശം

1992 ജൂൺ 4 വരെ, ബാബാരി മസ്ജിദ് പൊളിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, പള്ളി പൊളിക്കപ്പെടുമെന്നും അത് രാഷ്‌ടീയമായി കോൺഗ്രസിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സിംഗ് മുന്നറിയിപ്പ് നൽകുകയായിരുന്നു. അത് വളരെ കൃത്യമായിരുന്നു പതനത്തിനുശേഷം, മുസ്‌ലിം വോട്ടുകൾ കൂട്ടത്തോടെ പിന്മാറിയത് പി.വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ എക്കാലത്തെയും മേശപ്പെട്ട പാർലമെന്റ് പ്രകടനത്തിലേക്കു എത്തിച്ചു.

ഒടുവിൽ 1996 മെയ് മാസത്തിൽ പിവിയെ സ്ഥാനഭ്രഷ്ടനാക്കുകയും കോൺഗ്രസ് പതിയെ സോണിയയുടെ അടുത്തേക്കു നീങ്ങുകയും ചെയ്തു. കോൺഗ്രസിന്റെ എക്കാലത്തെയും ബുദ്ധിമാനായ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ് രംഗത്തുവരികയും ഇന്ത്യയെന്ന രാജ്യത്തെ സ്വാതന്ത്ര്യാനന്തരം സാമ്പത്തിക ചലനാത്മക മാറ്റങ്ങൾക്കു അത് കാരണമാകുകയും ചെയ്തു.

പക്ഷെ ആശയപരമായ പാപ്പരത്വത്തിലേക്കാണ് കോൺഗ്രസ് കടന്നു പോകുന്നതെന്ന് വേണം കരുതാൻ. ഒരു വശത്ത് ബിജെപി തീവ്ര ഹിന്ദുത്വ നിലപാടുകൾ ഉയർത്തി വോട്ടു ബാങ്കുകൾ സൃഷ്ടിക്കുമ്പോൾ അതിനെ ശക്തയായി പ്രതികരിക്കാൻ കഴിയാതെ കോൺഗ്രസ് നിലപാടുകൾ തന്നെ മാറ്റാൻ പ്രേരിതമാകുന്നു. മാറിവന്ന പുതിയ ചുറ്റുപാടുകളിൽ ചിലർ പി വി നരസിംഹ റാവുവിന്റെ പേരിനു ചുറ്റും കിടന്നു വിലപിക്കുന്നു. അതെ പുതിയ വാദഗതി ഉയരുന്നു അയോദ്ധ്യ ക്ഷേത്രമാണല്ലോ ബി ജെ പി യുടെ പ്രധാന തെഞ്ഞെടുപ്പു ആയുധം അതുതന്നെയാണ് പുതിയ കോൺഗ്രസ് വാകത്താക്കളും എടുത്തുപയോഗിക്കാൻ ശ്രമിക്കുന്നത്.

രാമക്ഷേത്രം പണിയുന്നതിന് തുടക്കം കുറിച്ചത് സാക്ഷാൽ പി വി നരസിംഹ റാവുവിന്റെ സർക്കാരാണ് എന്ന ചിന്തയിലേക്ക് ജനങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നാണ് പുതിയ രാഷ്ട്രീയ നിരീക്ഷണം. ബി ജെ പിയെ പ്രതിരോധിക്കുന്നതിനായി കോൺഗ്രസ്സിലെയും യു. പി എ യിലെയും മുസ്ലീം വിഭാഗവും ഈ നിലപാട് മാറ്റത്തെ പിന്തുണയ്ക്കുന്നു എന്നാണ് റിപ്പോർട്ട്

നെഹ്രുവിയൻ കോൺഗ്രസ് ആശയത്തിൽ നിന്നും എന്ത് മാത്രം വ്യതിചലിക്കുന്നു പുതിയ കോൺഗ്രസ് എന്ന കൂട്ടം എന്നുള്ളത് ഈ ഒറ്റ ചിന്തയിൽ നിന്ന് തന്നെ വ്യക്തമാകുന്നു. നിലവിലെ കോൺഗ്രസിലെ പല മുതിർന്ന നേതാക്കന്മാര്ക്കും അയോദ്ധ്യ പ്രശ്നത്തിലുള്ള കോൺഗ്രസിന്റെ നിലപാട് മാറ്റണമെന്ന അഭിപ്രായമുള്ളതായും പറയപ്പെടുന്നു.അത്തരത്തിൽ ഒരു അഭിപ്രായ ഏകീകരണം സംഭവിക്കുകയാണെങ്കിൽ പി വി നരസിംഹ റാവു എന്ന ബ്രാഹ്മണ ബിംബമാകും കോൺഗ്രസിന്റെ രാഷ്ട്രീയ ചുവർ ചിത്രമായി ഇനി മാറാൻ പോകുന്നത്.

ഇവിടെയും മറ്റു ചില പ്രശ്നങ്ങൾ കോൺഗ്രസിന് നേരിടേണ്ടി വരും ഗുജറാത്തിലെ മൊത്ത വ്യാപാരം ഹർദിക് പട്ടേൽ എന്ന ഓ ബി സിക്ക് വിട്ടുകൊടുത്തതും ഇയടുത്തിടയ്ക്കാണ്. പല പ്രദേശിക പിന്നോക്ക സമുദായ പാർട്ടികളും ഇപ്പോഴും കോൺഗ്രസ് മുന്നണിയിലുണ്ട്. മുസ്ലിം ലീഗും കൃസ്ത്യൻ കോൺഗ്രസ് എന്ന കേരള കോൺഗ്രസും തന്ത്രപരമായ സമീപനമാവും കൈക്കൊള്ളുക.. അല്ലെങ്കിൽ ഒരു പക്ഷെ നിലവിലെ ഐഡന്റിറ്റിപോലും അവർക്കു നഷ്ടമാകും എന്നാണു മനസിലാക്കേണ്ടത്, എന്നാൽ ഇപ്പോഴും റാവു ഗവണ്മെന്റ് രാജീവ് ഗാന്ധിയുടെ മരണത്തെക്കുറിച്ച് തൃപ്തികരമായ ഒരു അന്വേഷണത്തെ അതിന്റെ ആദ്യഘട്ടത്തിൽ തടസപ്പെടുത്തിയെന്നു വിശ്വസിക്കുന്ന സോണിയ ഉൾപ്പെടുന്ന അവക്ഷിപ്ത ഗാന്ധിത്വയാണ് രാഷ്ട്രീയ നിരീക്ഷകർ ഇനി ദയാപൂർവം വീക്ഷിക്കേണ്ടത്

Spread the love