Monday, January 24

ബിജെപിയ്‌ക്കൊപ്പം പശുവിനെ തെളിച്ച് കോൺഗ്രസ്സ് പ്രകടന പത്രിക; ഗ്രാമങ്ങൾ തോറും ഗോശാലകൾ നിർമ്മിക്കുമെന്ന് വാഗ്ദാനം

15 വർഷം പ്രതിപക്ഷത്തിരുന്ന് മടുത്ത മധ്യപ്രദേശിലെ കോൺഗ്രസ് പശുക്കൾക്ക് പ്രഥമ പരിഗണന നൽകി കൊണ്ടുള്ള പ്രകടന പത്രിക അവതരിപ്പിച്ചു. ബിജെപിയെ താഴെ ഇറക്കാൻ ഏത് തരത്തിലുമുള്ള നീക്കത്തിനും കോൺഗ്രസ് മുതിരുന്നതായാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ. ബിജെപി പോലും നൽകാത്ത പൂർണ്ണമായും ഹിന്ദുത്വ വൽക്കരിച്ചിരിക്കുന്ന പ്രകടന പത്രികയുമായാണ് കോൺഗ്രസ് മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. എന്ത് കൊണ്ട് ബിജെപി നൽകുന്ന അതെ വാഗ്ദാനങ്ങൾ കോൺഗ്രസിന് നൽകി ഭരണം തിരിച്ചു പിടിച്ചുകൂടാ എന്നതാവണം ഇത്തരത്തിലുള്ള ഒരു തിരഞ്ഞെടുപ്പ് പത്രിക കൊണ്ട് കോൺഗ്രസ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വേണം കരുതാൻ.

പശു വിശുദ്ധ മൃഗം ആണെന്നും, പശുക്കടത്ത് അനുവദിക്കില്ലെന്നും എന്നാൽ കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി പശുവിനെ ഉപയോഗിക്കാനുള്ള അനുമതി നൽകുമെന്നും എല്ലാ ഗ്രാമങ്ങളിലും ഗോ ശാലകൾ നിർമ്മിക്കുമെന്നും ചാണകം കൊണ്ടുള്ള കേക്കുകൾ, വ്യാവസായിക അടിസ്ഥാനത്തിൽ പശു മൂത്രം എന്നിവ നിർമ്മിക്കുന്നതിനാവശ്യമുള്ള പദ്ധതികൾ ഇവ നടപ്പിലാക്കുമെന്ന് 112 പേജുള്ള പ്രകടന പത്രികയിൽ പറയുന്നു.

ആദ്ധ്യാത്മിക വിഭാഗം എന്ന പ്രകടന പത്രികയിലെ വിഭാഗത്തിൽ സംസ്കൃത ഭാഷയ്ക്ക് വേണ്ട പ്രചാരണം നൽകുമെന്നും പറയുന്നു. രാമൻ 14 വർഷത്തെ വനവാസത്തിന് പോയെന്ന് പറയപ്പെടുന്ന മിത്തുകളിലെ വഴി കണ്ടെത്തുമെന്നും വചൻ പത്ര എന്ന് പേര് നൽകിയ പ്രകടന പത്രികയിൽ പറയുന്നു.

ബിജെപി ആരോപിക്കുന്നത് പോലെ കോൺഗ്രസ് മുസ്ളീം പാർട്ടി അല്ലെന്നും കോൺഗ്രസ് ഒരു മതേതരത്വ രാഷ്ട്രീയ പാർട്ടി ആണെന്നും എന്നാൽ ഭൂരിപക്ഷങ്ങൾക്കൊപ്പം നിൽക്കാതെ തിരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.

Spread the love
Read Also  കോൺഗ്രസിനെതിരായ 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് അനിൽ അംബാനി പിൻ‌വലിക്കുന്നു

Leave a Reply