Friday, January 21

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അറസ്റ്റിൽ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി അനധികൃതമാണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംഘർഷാവസ്ഥയിൽ ആയതിനെത്തുടർന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

ഡൽഹിയിലെ സി.ബി.ഐ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ഇത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ ലോദി റോഡ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

രാജ്യത്തിന്റെ കാവല്‍ക്കാരനെ മോഷണം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്നും പ്രധാനമന്ത്രിയുടെ അഴിമതി മൂടിവയ്ക്കാനാണ് സിബിഐ ഡയറക്ടറെ മാറ്റിയതെന്നും രാഹുൽ ആരോപിച്ചു. റാഫേൽ ഇടപാടിൽ അന്വേഷണം പ്രധാനമന്ത്രിയ്ക്ക് നേരെ തിരിയുന്നത് തടയുകായാണ് സിബിഐ ഡയറക്ടറെ അർദ്ധരാത്രിയിൽ മാറ്റിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  കൈക്കൂലി കേസില്‍ തെളിവുകളെല്ലാം മോദിയുടെ വിശ്വസ്തന്‍ രാകേഷ് അസ്താനയ്ക്ക് എതിരെ

Leave a Reply