Saturday, January 29

കോടതി വിധിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

കോടതി വിധിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സൊഹ്‌റ്‌ബുദീൻ വ്യാജ ഏറ്റുമുട്ടൽ കൊലയുമായി ബന്ധപ്പെട്ട കോടതി വിധിയിലാണ് രാഹുൽ കോടതിയെ പരിഹസിച്ച് രംഗത്തെത്തിയത്. അമിത് ഷാ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച സൊഹ്‌റാബുദ്ദീന്‍ ഷേഖ്, തുളസി റാം പ്രജാപതി തുടങ്ങിയവരെ ആരും വധിച്ചതല്ലെന്നും അവർ സ്വയം മരിച്ചതാണെന്നും രാഹുൽ ഗാന്ധിപറഞ്ഞു. സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ആണ് രാഹുലിന്റെ പരിഹാസം.

മോദിയ്ക്ക് വെല്ലുവിളിയായിരുന്ന ഹരൻ പാണ്ട്യയുടെ കൊലപാതകം, ദുരൂഹമായ സാഹചര്യങ്ങളിൽ മരണപ്പെട്ട അഭിഭാഷകർ ശ്രീകാന്ത് ഖണ്ഡാൽക്കർ, പ്രകാശ് തോംബ്രെ, സൊഹ്‌റാബുദീൻ ഷേഖിന്റെ ഭാര്യ കൗസർ ബി എന്നിങ്ങനെ നരേന്ദ്രമോദിയും അമിത് ഷായും കുറ്റകൃത്യത്തിൽ പങ്കാളികൾ ആവുകയോ ആരോപണങ്ങൾ നേരിടുന്നതുമായ കൊലകളെ അക്കമിട്ട് പറഞ്ഞുകൊണ്ടാണ് ഇവരുടെ മരണങ്ങൾ സ്വാഭാവികമായിരുന്നുവെന്നും ആരും അവരെ കൊന്നതല്ലെന്നും രാഹുൽ ഗാന്ധി പരിഹസിക്കുന്നത്.

വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെയാണ് കേസ് കൈകാര്യം ചെയ്തിരുന്ന ജസ്റ്റീസ് ലോയ നാഗ്പൂരില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപെട്ടത്‌. ലോയയുടെ മരണശേഷം ഒരു മാസം പൂര്‍ത്തിയായപ്പോള്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവ് പുറത്തുവന്നിരുന്നു.

2005 നവംബര്‍ 26നാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ബിയെയും ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണെന്ന് ആരോപിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തട്ടിക്കൊണ്ടുപോകുകയും വെടിവെച്ച് കൊല്ലുകയും ചെയ്തത്. കേസിലെ ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയെയും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുജറാത്ത് പോലീസ് പിന്നീട് വധിച്ചിരുന്നു.

Spread the love
Read Also  പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കാന്‍ രാഹുല്‍ ഗാന്ധി മാസങ്ങള്‍ കാത്തിരുന്നു

Leave a Reply