Saturday, January 22

കോണ്‍ഗ്രസ് പോരാടേണ്ടത് രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് വേണ്ടി; രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് പോരാടേണ്ടത് രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് വേണ്ടിയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം. ഇന്ത്യയുടെ ശബ്ദമാണ് കോണ്‍ഗ്രസ് എന്നും രാജ്യത്തിന്റെ ഭാവി കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദലിതുകളെയും, ആദിവാസികളെയും, ന്യൂനപക്ഷങ്ങളെയും ബി.ജെ.പി. ആക്രമിക്കുമ്പോൾ ഇന്ത്യയുടെ ശബ്ദമാവുകയാണ്​ കോൺഗ്രസ്സിന്റെ ദൗത്യം. ഇന്ത്യയിൽ അടിച്ചമർത്തപ്പെട്ടവർക്കായാണ്​ കോൺഗ്രസ്​ സംസാരിക്കേണ്ടതെന്നും അദ്ദേഹം വ്യക്​തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുന്നത് ആത്മപ്രശംസയുടെയും ഭാവാഭിനയത്തിന്റെയും മാത്രം സംസ്‌കാരമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന്റെ പിന്നോട്ടിറക്കത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞാതായും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്തെ താഴേത്തട്ടിലുള്ള ജനങ്ങള്‍ നിരാശയുടെയും ഭീതിയുടെയും നിഴലിലാണ് ജീവിക്കുന്നതെന്നും അവർ പറഞ്ഞു.

Spread the love
Read Also  പുൽവാമ ആക്രമണത്തിൽ രാജ്യം കരയുമ്പോൾ പ്രധാനമന്ത്രി ഫോട്ടോ ഷൂട്ടിൻ്റെ തിരക്കിലായിരുന്നു