Saturday, January 29

മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥി ആക്കുന്നതിനെതിരെ പ്രതിഷേധം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ അദ്ധ്യക്ഷനായുള്ള സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു രംഗത്തെത്തി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരച്ചെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് മോഹന്‍ലാലെന്നും അതിനാല്‍ അദ്ദേഹത്തെ മുഖ്യാതിഥിയാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഡോ. ബിജു പറഞ്ഞു.
എന്നാല്‍ സര്‍ക്കാരാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും അതില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്നും അക്കാദമി അദ്ധ്യക്ഷന്‍ കമല്‍ വ്യക്തമാക്കി.

Spread the love
Read Also  ആനക്കൊമ്പ് കേസ് മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു

Leave a Reply