സഭ ഒറ്റപ്പെടുത്തി പുറത്താക്കൽ ഭീഷണി നേരിടുന്ന കന്യാസ്ത്രീയായ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തുവരുന്നു. ജീവിതാനുഭവങ്ങൾ സത്യസന്ധമായി സിസ്റ്റർ എഴുതുന്നതോടെ അപ്രിയസത്യങ്ങൾ പലതും പുറത്താകുമെന്നാണു സഭയുമായി ബന്ധപ്പെട്ട പ്രമുഖർ ഭയക്കുന്നത്.  സഭയുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ പീഡനം നേരിടുന്ന സിസ്റ്റർ ലൂസി കളപ്പു, ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. ”ദൈവനാമത്തിൽ” എന്നാകും ആത്മകഥയുടെ പേര്. തനിക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കടക്കം പിന്നിൽ സഭയും ഫ്രാൻസിസ്കൻ സന്യാസസമൂഹവുമുണ്ടെന്ന് സിസ്റ്റർ ലൂസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ പുസ്തകത്തിന്‍റെ കയ്യെഴുത്തുപ്രതി മഠത്തിലാണ് സിസ്റ്റർ ലൂസി സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ കയ്യെഴുത്തുപ്രതി മഠത്തിലെ മദർ സുപ്പീരിയർ ഉൾപ്പടെയുള്ളവർ നശിപ്പിച്ചു കളയുമെന്ന ഭയം സിസ്റ്ററിനുണ്ടായിരുന്നു. അതിനാൽ മിൽട്ടൻ ഫ്രാൻസിസ് എന്ന മാധ്യമപ്രവർത്തകൻ വഴി ആത്മകഥ സുരക്ഷിതസ്ഥാനത്തെത്തിയതായി  വാർത്തയുണ്ട്.  ഏഷ്യാനെറ്റ് ന്യൂസ് അവറിലൂടെയാണു വാർത്ത പുറത്തുവന്നത്.

സിസ്റ്ററെ സംബന്ധിച്ചിടത്തോളം ഇത് ജീവൻ മരണപ്പോരാട്ടമാണു. സഭയ്ക്കുള്ളിൽ നടക്കുന്നത് സമൂഹത്തെ അറിയിക്കുന്നതോടെ വൻ വിവാദങ്ങൾക്ക് വഴിതുറക്കുമെന്ന് സഭയിലെ ഉന്നതർ ഭയക്കുന്നു.  ”ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. സഭയുടെ പിആർഒയെ ഞാൻ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത്, നിങ്ങളുടെ സിസ്റ്റർ കൊടുത്ത കേസ് പിൻവലിച്ചാൽ ഞാനീ ദൃശ്യങ്ങളും വീഡിയോയും പിൻവലിക്കാമെന്നാണ്. ഇതെന്ത് തരം നിലപാടാണ്? രൂപതയോടെ അറിവോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. രൂപതയുടെ ബിഷപ്പ് പാലിക്കുന്ന മൗനത്തിൽ ദുരൂഹതയുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളുണ്ട് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും. പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. അദ്ദേഹം എന്തിനാണ് ഫാദർ നോബിളിനെ അഴിച്ചു വിട്ടിരിക്കുന്നത്? ഇതിനൊക്കെ മറുപടി പറയേണ്ടി വരും”, മിൽട്ടൻ ഫ്രാൻസിസ് ചാനൽ ചർച്ചയിൽ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീ ബലാൽ സംഗക്കേസിൽ പ്രതിയായതോടെയാണു സിസ്റ്റർ ലൂസി കളപ്പുര വാർത്തയിലിടം പിടിച്ചത്.  ബിഷപ്പ് ഫ്രാങ്കോക്കെതിരെ പ്രക്ഷോഭം നയിക്കുന്നതിൽ സിസ്റ്റർ ലൂസിമുൻപന്തിയിലുണ്ടായിരുന്നു തുടർന്ന് സിസ്റ്റർക്കെതിരെ പലതവണ പുറത്താക്കൽ ഭീഷണി നേരിട്ടുവെങ്കിലും ഇവർ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു. ഏറ്റവും ഒടുവിൽ ബലപ്രയോഗത്തിലൂടെ സിസ്റ്ററെ പുറത്താക്കാനുള്ള നീക്കം നടക്കുകയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കുറ്റപത്രം സമർപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സേവ് ഔർ സിസ്റ്റേഴ്സ് സമരത്തിലേയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here