വിവാദമായ കാർട്ടൂൺ അവാർഡ് പിൻ വലിക്കില്ലെന്ന് ലളിതകലാഅക്കാദമി ചെയർമാൻ അറിയിച്ചു. കെ കെ സുഭാഷിനു മികച്ച കാര്‍ട്ടൂണിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് വിവാദമായ സാഹചര്യത്തിലാണു റിപ്പോർട്ടർ ടി വിയിലെ എഡിറ്റേഴ്സ് അവർ ചർച്ചയിലൂടെ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് വ്യക്തമാക്കിയത്

മതചിഹ്നങ്ങളെ അപമാനിച്ചു എന്നാരോപിച്ച കാർട്ടൂണിനു പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ മതവികാരത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് സാംസ്‌കാരിമന്ത്രി എകെ ബാലന്‍ പറഞ്ഞു. അവാര്‍ഡ് നിര്‍ണയ ജൂറിക്ക് വീഴ്ച സംഭവിച്ചോ എന്ന് അക്കാദമി പരിശോധിക്കട്ടെ എന്നുമായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം.

ലൈംഗിക പീഡനക്കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നമായ കുരിശിൻ്റെ സ്ഥാനത്ത് അടിവസ്ത്രം ഉപയോഗിച്ചിരുന്നു. ഇതിനെതിരെ കെസിബിസി ഉള്‍പ്പടെ രംഗത്തെത്തിയതോടെയാണ് പുരസ്‌കാരം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ലളിതകലാ അക്കാദമിക്ക് നിര്‍ദേശം നല്‍കിയത്.

അവാർഡ് അംഗീകരിക്കാനാവില്ലെന്ന സാംസ്കാരികമന്ത്രി എകെ ബാലന്റെ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ലളിതകലാ അക്കാദമി ഒരു സ്വയംഭരണ സ്ഥാപനമാണ്. അതില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ല. നാളെ സിനിമാ അവാര്‍ഡ് തീരുമാനിച്ചിട്ട് ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതനുസരിച്ച് പിൻ വലിക്കേണ്ടിവരുമെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു. അവാർഡിനെതിരെ കെ സി ബി സി രംഗത്തുവന്നിരുന്നു

Read Also  എം ജെ അക്ബർ വിവാദം #കാർട്ടൂൺ

LEAVE A REPLY

Please enter your comment!
Please enter your name here