Friday, May 27

വിവാദപ്രസംഗം ; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തേയ്ക്കും

ശബരിമല യുവതി പ്രവേശനം അനുവദിച്ചുള്ള  സുപ്രീം കോടതി വിധിയുമായി ബന്ധപ്പെടുത്തി വിവാദ പ്രസംഗം നടത്തിയതിനു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസേടുത്തെയ്ക്കും. ശബരിമല സമരത്തിന്റെ പേരില്‍  അക്രമം നടത്താന്‍ ഗൂഡാലോചന നടത്താന്‍ ശ്രമിച്ചു എന്ന കണ്ടെത്തലിനു ശേഷമാണ് കേസെടുക്കുന്നതിനെക്കുറിച്ചു ആലോചിക്കുന്നത്. നിയമവിദഗ്ദ്ധരുടെ ഉപദേശത്തെ തുടര്‍ന്നാണ്‌ കേസെടുക്കണമെന്ന ആലോചന ശക്തമായത്.     

ശബരിമല സമരം ബി ജെ പി യ്ക്ക് വീണുകിട്ടിയ സുവര്‍ണ്ണാവസരമാണെന്നു ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഇതിന്‍റെ ശബ്ദരേഖ സോഷ്യല്‍ മീഡിയ  ലൈവിലൂടെ പുറത്താവുകയായിരുന്നു. 

ശബരിമലയില്‍ യുവതികള്‍ കയറിയപ്പോള്‍ നട അടച്ചിടുമെന്നു പ്രഖ്യാപിക്കും മുമ്പ് തന്ത്രി തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നു പി എസ് ശ്രീധരന്‍ പിള്ള ശബ്ദരേഖയില്‍ പറഞ്ഞു. ‘മറ്റുള്ളവരുടെ  അജണ്ട പിന്തുടരേണ്ടവരല്ല ബി ജെ പി. നാം മുന്നോട്ടുവെച്ച അജണ്ടയ്ക്ക് സി പി എമ്മും കോണ്‍ഗ്രസും മറുപടി പറയുമ്പോഴാണ്  നാം വിജയിക്കുന്നതെന്നും’ ശ്രീധരന്‍ പിള്ള പറയുന്നുണ്ട്.

യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്‍റെ ഉദ്ഘാടനത്തില്‍ സംസാരിച്ച പ്രസംഗമാണ് പുറത്തായത്. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീധരന്‍ പിള്ള വിസമ്മതിച്ചു. താന്‍ പാര്‍ട്ടി അധ്യക്ഷന്‍ മാത്രമല്ല, അഭിഭാഷകന്‍ കൂടിയാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. 

Spread the love
Read Also  ശബരിമല വിഷയത്തെ കയ്യൊഴിഞ്ഞ് ബിജെപി; ഇടപെടാനാവില്ലെന്ന് നിലപാട്- ഓർഡിനൻസ് ഉണ്ടാവില്ല

Leave a Reply