Wednesday, August 5

‘അയോധ്യയിൽ രാമക്ഷേത്രനിർമ്മാണം ഡിസംബർ ആറിനു തുടങ്ങും’ വിവാദപ്രസ്താവനയുമായി സാക്ഷി മഹാരാജ് എം പി

അയോധ്യയിൽ രാമക്ഷേത്രം ഉടൻ നിർമ്മാണം തുടങ്ങുമെന്ന പ്രസ്താവനയുമായി വിവാദ എം പി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ബാബ്റി മസ്ജിദ് പൊളിച്ച തീയതിയായ ഡിസംബര്‍ ആറിനു തുടങ്ങുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെക്കുറിച്ചുള്ള കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ്, ബിജെപി നേതാവിന്റെ പ്രഖ്യാപനം.

ബാബ് റി മസ്ജിദ് തകർത്തത് 1992 ഡിസംബര്‍ ആറിനാണ് . പള്ളി തകര്‍ത്ത ദിവസം തന്നെ ക്ഷേത്ര നിര്‍മാണം തുടങ്ങുകയെന്നത് യുക്തിപരമാണെന്ന് സാക്ഷി മഹാരാജ് അവകാശപ്പെട്ടു.

ക്ഷേത്ര നിര്‍മാണത്തില്‍ സഹായിക്കാന്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ മുന്നോട്ടുവരികയാണ് വേണ്ടതെന്നും സാക്ഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്‌നങ്ങളിലൂടെയാണ് ഈ സ്വപ്‌നം ഫലവത്താവുന്നത്. ബാബര്‍ വിദേശീയ അക്രമിയാണെന്നും തങ്ങളുടെ പിതാമഹന്‍ അല്ലെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് അംഗീകരിക്കണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

അതേസമയം ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ സ്വപ്‌നമാണു രാമക്ഷേത്ര നിര്‍മാണമെന്നും അത് രാജ്യം മുഴുവന്‍ ആഘോഷിക്കേണ്ടതാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. താൻ സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിലൂടെയാണ് ഈ കേസില്‍ വേഗം വാദം കേള്‍ക്കാന്‍ തീരുമാനിച്ചതെന്ന് സ്വാമി അവകാശപ്പെട്ടു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  'രാമക്ഷേത്രഭൂമിപൂജ' ; ഇക്ബാൽ അൻസാരിക്കും ചടങ്ങിൽ ക്ഷണം

Leave a Reply