പാചക വാതക സിലിണ്ടറിന് വീണ്ടും വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. എല്‍പിജി വിതരണക്കാര്‍ക്കുള്ള കമ്മീഷന് ഉയർത്തിയതിന് പിന്നാലെയാണ് രണ്ട് രൂപയുടെ വിലവർദ്ധനവ് സബ്സിഡി സിലണ്ടറുകൾക്ക് കൂട്ടിയത്. അടിസ്ഥാന വിലയില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ നവംബര്‍ ഒന്നിന് പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. ഇതോടെ ഈ മാസം തുടങ്ങി ഒൻപത് ദിവസത്തിനുള്ളിൽ 4.94 രൂപയുടെ വർദ്ധനവാണ് പാചകവാതകത്തിന് സർക്കാർ വരുത്തിയത്.
ഇതോടെ വിതരണക്കാർക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷൻ ലഭിക്കും.