Wednesday, January 19

എഫ് ഐ ആറിന്റെ കോപ്പി നൽകാത്തതിന് കുടുങ്ങി; വിവരാവകാശനിയമപ്രകാരം എസ് ഐ കാരണം കാണിക്കണം

 

വിവരാവകാശനിയമപ്രകാരം 2015 ജൂലായ് 24 ൽ വട്ടിയൂർക്കാവ് എസ് ഐ ആയിരുന്ന അനൂപ് ചന്ദ്രനെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ വിവരാവകാശകമ്മീഷണർ വിൻസന്റ് എം പോൾ നോട്ടീസ് ഉത്തരവായി.   അഭിഭാഷകനായ മനോജ് കുമാറിന് ഒരു കേസ് സംബന്ധിച്ചു ആവശ്യപ്പെട്ട എഫ് ഐ ആർ നല്കാത്തതിനെത്തുടർന്നാണ് വിവരാവകാശനിയമപ്രകാരമുള്ള നടപടി

ഫയൽ നമ്പർ 16714/sic-gen1/2015 പ്രകാരമുള്ള പരാതിയിലാണ് എസ് ഐ ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. 2015 ൽ മനോജ് കുമാറിന്റെ കക്ഷിയായിരുന്ന പി എസ് ദിനേശിനെതിരെ പെറ്റികേസെടുത്തിരുന്നു. ഇതുസംബന്ധിച്ചുള്ള എഫ് ഐ ആറാണ് മനോജ് കുമാർ ആവശ്യപ്പെട്ടത്. കോടതിവഴി എടുത്തുകൊള്ളാനായിരുന്നു മറുപടി. തുടർന്ന് പോലീസ് കംപ്ലയിന്റ് സെല്ലിൽ ഒരു പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു വിവരാവകാശനിയമപ്രകാരം മനോജ് കുമാർ മൂന്നു വിവരങ്ങളാവശ്യപ്പെട്ടു അപേക്ഷ നൽകി. 74/2015 മുതൽ 100/2015 വരെയുള്ള വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ ചാർജ് ചെയ്ത പെറ്റിക്കേസുകളുടെ ചാർജ് ഷീറ്റുകൾ, ഡ്യൂട്ടിയിലുള്ള ജി ഡി ചാർജുകാരന്റെ പേരും ഔദ്യോഗികവിലാസം, മൂന്നാമതായി പെറ്റിക്കേസിൽ പിടിക്കപ്പെട്ട കക്ഷിയുടെ കാറിന്റെ ആർ സി ബുക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു പി എസ് ദിനേശൻ പ്ലാവോടു നൽകിയ പരാതിയുടെ കോപ്പി എന്നിവയാണ് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടത്. ഇതിനു നെടുമങ്ങാട്ട് കോടതിയിൽപ്പോയി ആദ്യത്തെ ചാർജ്ജ് ഷീറ്റുകൾ എടുക്കണമെന്ന നിഷേധാത്മകമറുപടിയാണ് എസ് ഐ നൽകിയത്.

ഈ മൂന്നു വിവരങ്ങളിൽ രണ്ടും മൂന്നും ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകിയില്ല, മാത്രമല്ല വളച്ചൊടിച്ച മറുപടിയാണ് കൊടുത്തത്. ഇതിന്റെ മേൽനടപടിയായി സർക്കിൾ ഇൻസ്പെക്ടർക്കു പരാതി നൽകി. അതിലും നടപടിയുണ്ടാകാതിരുന്നപ്പോൾ വിവരാവകാശകമ്മീഷണർക്കുമുമ്പാകെ പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ എസ് ഐ യുടെ ചെലവിൽ രേഖകൾ പരാതിക്കാരന് കൊടുക്കാനും ആർ ടി ഐ ആക്ട് ( 1 ) പ്രകാരം അനൂപ് ചന്ദ്രനോട് നോട്ടീസ് കിട്ടി 15 ദിവസത്തിനകം നടപടിയെടുക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും ആർ ടി ഐ കമ്മീഷണർ ഉത്തരവിട്ടു. എസ് ഐ യ്ക്ക് 25000 രൂപവരെ  പിഴയടയ്‌ക്കേണ്ടിവരാമെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Spread the love
Read Also  ടോൾ പ്ളാസ; വിവരാവകാശ ചോദ്യത്തിനു നിഷേധാത്മക മറുപടി