Monday, June 1

തൃശൂരിലെ കൊറോണ രോഗിയുടെ റൂട്ട് മാപ് തയാറാകുന്നു

തൃശൂരിലെ കൊറോണ രോഗിയുടെ റൂട്ട് മാപ് തയാറാകുന്നു. റാന്നി സ്വദേശികള്‍ക്കൊപ്പമാണ് ഇയാള്‍ വിമാനത്തില്‍ സഞ്ചരിച്ചത്. റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ച പിന്നാലെയാണ് ഇയാളേയും ആരോഗ്യ വകുപ്പ് കണ്ടെത്തിയത്. എന്നാല്‍ യാത്ര ചെയ്ത കാര്യം ഇയാള്‍ ആദ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റാന്നിയിലെ സ്വദേശികള്‍ക്കൊപ്പം യാത്ര ചെയ്ത 11 തൃശ്ശൂര്‍ സ്വദേശികളെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ ആറ് പേര്‍ ഹൈ റിസ്ക് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പെട്ടവരാണ്. ഇതില്‍ ഉള്‍പ്പെട്ട 21 കാരനാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്. മാര്‍ച്ച് ഏഴിനാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുന്‍പുള്ള ഏഴ് ദിവസങ്ങളില്‍ ഇയാള്‍ പലയിടങ്ങളിലും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ തൃശ്ശൂരിലെ ഷോപ്പിങ്ങ് മാളില്‍ പോവുകയും പിന്നീട് അവിടുത്തെ മള്‍ട്ടിപ്ലക്സ് തീയറ്റററില്‍ ഇരുന്ന് സിനിമ കാണുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഒരു വിവാഹ നിശ്ചയ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാള്‍ ഉള്‍പ്പെട്ട സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിനിടെ കൊറോണ ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സ നഴ്സും മകളും ഐസോലേഷന്‍ വാര്‍ഡിലായിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ഇവർ. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 19 ആണ്.ഇന്നലെ ദുബൈയില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 4180 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണ്. 1337 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 953 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കി ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

Read Also  പതിനൊന്നാമത് അന്താരാഷ്‌ട്ര ഹ്രസ്വ/ഡോക്കുമെണ്ടറി ചലച്ചിത്രമേളയ്ക്ക് തിരശീല ഉയര്‍ന്നു

Leave a Reply

Your email address will not be published.