Thursday, January 20

റഷ്യയുമായുള്ള പ്രതിരോധകരാറിന് പിന്നിലും റിലയൻസ്; കോടികളുടെ അഴിമതി

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കേന്ദ്രസർക്കാർ റിലയൻസിന് വേണ്ടി ഇന്ത്യ- റഷ്യ എസ്-400 മിസൈല്‍ ഇടപാടിലും അഴിമതി നടത്തി എന്ന തെളിവുകൾ പുറത്ത്. ഇന്ത്യാ ടുഡേ ആണ് ഇത്‌ സംബന്ധിച്ച രേഖകൾ പുറത്ത് വിട്ടത്.

വെള്ളിയാഴ്ചയാണ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും റഷ്യയും അത്യാധുനിക മിസൈല്‍ സംവിധാനമായ എസ്-400 വാങ്ങാന്‍ കരാര്‍ ഒപ്പിടുന്നത്. 500 കോടി ഡോളറോളം മുടക്കി അഞ്ച്  യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് റിലയൻസുമായി റഷ്യൻ കമ്പനി ഉടമ്പടി ഉണ്ടാക്കിയിരുന്നു. റിലയൻസിനെ സഹായിക്കാനാണ് അമേരിക്കയുടെ എതിർപ്പ് മറികടന്ന് ഇപ്പോൾ റഷ്യയുമായി പ്രതിരോധ ഉടമ്പടിയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാവുന്നത്.

2015ല്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദര്‍ശിച്ച സമയത്ത് റിലയന്‍സ് ഡിഫന്‍സും റഷ്യൻ കമ്പനിയായ അല്‍മാസ് ആന്റെയുമായി അറ്റകുറ്റപ്പണിക്കും നിര്‍മാണത്തിനുമുള്ള പങ്കാളിത്തത്തിനുള്ള 600 കോടിയുടെ കരാറിലേര്‍പ്പെട്ടിരുന്നു.

ഇന്ത്യ വാങ്ങുന്ന എസ്-400 പ്രതിരോധസംവിധാനം നിര്‍മിക്കുന്ന റോബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ ഉപകമ്പനിയാണ് അല്‍മാസ് ആന്റെ. എസ്-400 മിസൈല്‍ സംവിധാനത്തിന്റെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാണ് കരാർ ഉണ്ടാക്കിയത്. റിലയന്‍സ് ഡിഫന്‍സും, അല്‍മാസ് ആന്റെയും സംയുക്തമായി ഇന്ത്യയ്ക്ക് വേണ്ടി മിസൈല്‍ നിര്‍മിക്കുമെന്നാണ് 2015 ഡിസംബറില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. 

ഇന്ത്യാ- റഷ്യാ ബന്ധത്തിലെ നിര്‍ണായകനാഴികക്കല്ലാണ്‌ ഇരുകമ്പനികളും തമ്മിലുള്ള പങ്കാളിത്തമെന്നാണ് റിലയന്‍സ് ഡിഫന്‍സിന്റേതായി പുറത്തിറങ്ങിയ 2015 ലെ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ ഭാവിയില്‍ നിര്‍മിച്ചുനല്‍കാന്‍ പങ്കാളിത്തം സഹായിക്കുമെന്ന് അല്‍മാസ് ആന്റെയും പറയുന്നു. 

റിലയൻസിനെപോലുള്ള കുത്തകകമ്പനികൾക്ക് ഇന്ത്യൻ പ്രതിരോധ മേഖല പൂർണ്ണമായും ഏൽപ്പിച്ചുകൊടുക്കുന്ന സമീപനം ആണ് ബിജെപി സർക്കാർ സ്വീകരിച്ചുവരുന്നത്. അമേരിക്കയുടെ എതിർപ്പുകൾ മറികടന്ന് റിലയൻസിനെ സഹായിക്കുമ്പോൾ കോടി കണക്കിന് രൂപയുടെ അഴിമതികൾ ആണ് പുറത്ത് വരാനിരിക്കുന്നത്.

Spread the love
Read Also  ബന്ധു നിയമന വിവാദം അംഗീകരിച്ച് കെ.ടി. ജലീൽ; യോഗ്യതയുള്ള ആളെ കിട്ടാത്തതിനാലാണെന്ന് വിശദീകരണം

Leave a Reply