Saturday, August 8

‘രാജ്യം നിങ്ങൾക്കൊപ്പമുണ്ട്’ ; പൊട്ടിക്കരഞ്ഞ ഐ എസ് ആർ ഒ ചെയർമാനെ ആലിംഗനം ചെയ്തു പ്രധാനമന്ത്രി

ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായശേഷം പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങളായിരുന്നു.

ദൗത്യം സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി.

ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്തതാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ സങ്കടത്തിലാക്കിയത്. അദ്ദേഹത്തെ ആശ്വസിപ്പിച്ച ശേഷമാണു നരേന്ദ്രമോദി മടങ്ങിയത്.

ചന്ദ്രയാൻ 2 ദൗത്യം അനിശ്ചിതത്വത്തിലായെങ്കിലും വിക്രം ലാൻഡറിൻ്റെ ശില്പികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി പ്രധാനമന്ത്രി. രാജ്യം ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐ എസ് ആര്‍ ഒ ആസ്ഥാനത്തുനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനകോടികളെയാകെ നിരാശരാക്കിക്കൊണ്ട് ശനിയാഴ്ച പുലര്‍ച്ചെ, സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് മോദി ബെംഗളൂരുവിലെത്തിയത്.

ഈ രംഗത്ത് നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു- ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വ്യത്യസ്തരായ പ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നവരാണ് നിങ്ങള്‍- പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  'ചന്ദ്രയാൻ 2' ലാൻഡർ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കുന്നു ; ഐ എസ് ആർ ഒ പുതിയ പദ്ധതി 'ഗഗൻയാൻ'

Leave a Reply