നമ്മൾ പട്ടിണിയിലേക്കാണ് പോകുന്നത്. ആഗോള പട്ടിണി സൂചികയിൽ 2019 ലെ കണക്കനുസരിച്ചു 117 രാജ്യങ്ങളിൽ നമ്മൾ 102 മത് സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. സത്യം കുറച്ചുകൂടി വ്യക്തമാക്കിയാൽ ഗുരുതരമായ പട്ടിണി അനുഭവിക്കുന്ന പതിനാറു രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രം മാറുന്നു. രണ്ടായിരത്തി പതിനേഴിൽ നൂറായിരുന്നു ഇന്ത്യയുടെ ഈ ഇന്ഡക്സിലെ സ്ഥാനം.

പോഷക ആഹാരത്തിന്റെ കുറവ്, ശിശുമരണ നിരക്ക്, ശരീര ശോഷണം വിളർച്ച തുടങ്ങിയ സൂചകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് വെൽത് ഹംഗർ ഹൈ ലൈഫും കൺസേൺ വേൾഡ് വൈഡും ചേർന്ന് പട്ടിക തയ്യാറാക്കിയത്. ഇവരാകട്ടെ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള പഠനങ്ങളിൽ അതീവ ശ്രദ്ധകൊടുക്കുന്നവരുമാണ്.

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ആണ് ഏറ്റവും പിന്നിലായി നിലനിൽക്കുന്നത്. നമ്മുടെ അയാൾ രാജ്യമായ പാക്കിസ്ഥാൻ നമുക്ക് മുന്പിലുണ്ട് എന്നത് ശ്രദ്ധേയമാണ്.ശ്രീലങ്കയ്ക്കു 73 ഉം നേപ്പാളിന്‌ 88 ഉം ആണ് സ്ഥാനം. ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയിൽ നിന്ന് വേണം ഇന്ത്യക്കാരൻ എന്ന നിലയിൽ ഇതിനെനോക്കികാണാൻ.

സൂചികയിൽ ഇന്ത്യയുടെ താഴ്ന്ന സ്ഥാനം സമൂഹത്തിലെ പിന്നോക്ക, ഗോത്ര വിഭാഗങ്ങളുടെ അവസ്ഥയെകൂടി സൂചിപ്പിക്കുന്നു വെന്നതാണ്സത്യം . ഇന്ത്യയിൽ 10.4 ദശലക്ഷം ആളുകൾ ആദിവാസി സമൂഹത്തിൽ പെടുന്നു. അവർക്ക് അവരുടേതായ സാംസ്കാരികവും സാമൂഹികവുമായ സ്വത്വവും ജീവിതരീതിയും ഉണ്ട്. പട്ടിണിയെ അതിജീവിക്കാൻ അവർ ബോധപൂർവ്വം പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ആഗോള സാമ്പത്തിക നയങ്ങൾ അവരുടെ വെള്ളവും വനവും സംസ്കാര അധിഷ്ഠിത സംവിധാനവും അതിൽ കടന്നാക്രമണത്തെ നടത്തുകയായിരുന്നു. വികസനത്തിന്റെയും വ്യവസായങ്ങളുടെയും പേരിൽ വനഭൂമി കൈയേറുന്നതു ഇന്ന് സർവര്ത്രികമായിമാറിയിരിക്കുന്നു

യുണിസെഫിന്റെ റിപ്പോർട്ട് (2016-17) പ്രകാരം കുടുംബത്തിലും സമൂഹത്തിലും നിരന്തരമായ ഭക്ഷ്യ അരക്ഷിതാവസ്ഥ ഉണ്ടാകുമ്പോൾ, ഇന്ത്യയിലെ ആദിവാസി കുട്ടികളുടെ അവസ്ഥ വളരെ ദൈന്യതനിറഞ്ഞതാണെന്നു സൂചിപ്പിക്കുന്നുണ്ട് . ആന്ധ്ര, ഛത്തീസ്ഘട്ട് , ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ 47 ലക്ഷം ആദിവാസി കുട്ടികൾ നിരന്തരമായി പട്ടിണിയിലാണെന്നും ചിലകണക്കുകൾ സൂചിപ്പിക്കുന്നു.

ലോകത്ത് പലപ്പോഴും പ്രത്യേകിച്ചും ആഗോളവതകരണ ലോകത്ത് ധനകാര്യ വിദഗ്ധരുടെ പട്ടികയിൽ ഇന്ത്യൻ ധനകാര്യ ശാസ്ത്രജ്ഞന്മാർ ധാരാളമുണ്ട്. പുതിയ നോബൽ പുരസ്‌കാരം പോലും ഇത്തരത്തിലുള്ള സൂചനയാണ് നൽകുന്നത് അമർത്യാസെന്നും മൻമോഹൻ സിംഗും രഘു റാം രാജനും ഒന്നും ഇതേക്കുറിച്ചു അറിവില്ലാത്തവരല്ല. പക്ഷെ എന്തുമുന്നറിയിപ്പുണ്ടായാലും വകവയ്ക്കാതെ പോകുന്ന ഒരു ഭരണ നേതൃത്വം രാജ്യത്ത് നിലനിൽക്കുമ്പോൾ ജനങ്ങളുടെ ക്ഷേമം എന്നത് എങ്ങു എത്താതെ പോകുകയേ ഉള്ളൂ.

രാമരാജ്യമെന്നത് ക്ഷേമരാജ്യമാണ്, ഹിന്ദുരാജ്യമല്ല എന്ന തിരിച്ചറിവെങ്കിലും ഇവർക്കുണ്ടായാൽ മതിയെന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു. യു പി യിലും ബിഹാറിലും ഗുജറാത്തിലുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആരോഗ്യപരമായ പിന്നോക്കസ്ഥിതി തന്നെയാണ് ഈ അവസ്ഥയിൽ എത്തിച്ചതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഭരണത്തിന്റെ ആരംഭകാലം മുതൽ മുൻ ഗവണ്മെന്റുകളെ കുറ്റം പറയുകയും അവരുടെ ഇടപെടലാക്കുകളാണ് രാജ്യത്തെ ഇത്രമാത്രം പിന്നോക്കാവസ്ഥയിലേക്കു കൊണ്ടുപോകുകയും ചെയ്തെന്നു പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ പലപ്പോഴും ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്യുന്ന രാഷ്ട്രീയ അവസ്ഥ തന്നെ ഒരു തരം തിമിരം പോലെയേ കാണാൻ സാധിക്കൂ. അസഹിഷ്ണുതയുടെയും വൈരാഗ്യത്തിന്റെയും അന്ധത ബാധിച്ച ഭരണസമ്പ്രദായത്തിനുള്ളിൽ നിൽക്കുമ്പോൾ തന്നെ കേരളം ആരോഗ്യ രംഗത്ത് മാതൃകയാകുന്നു എന്നത് കൂടി മനസിലാക്കേണ്ട വസ്തുതയാണ്.

Read Also  ആർക്കും വേണ്ടാതെ പിന്നെയും നടുക്കടലിൽപെട്ട് റോഹിങ്ക്യകൾ

പാക്കിസ്ഥാനിലേക്കു ഇനിയും ആളെക്കയറ്റി അയക്കരുത് അവർ ഒരു പക്ഷെ നല്ല ഭക്ഷണം കഴിച്ചുജീവൻ നിലനിർത്തും എന്നുകൂടി ഈ അവസരത്തിൽ സ്മരിക്കുന്നത് നന്നാവും.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here