റിപ്പബ്ലിക് ചാനൽ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം. കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പരാതിയി ന്മേലാണ് അർണബിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഡൽഹി കോടതി ഉത്തര വിട്ടത്. സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് രേഖകളും അന്വേ ഷണ റിപ്പോർട്ടും അർണബ് ഗോസ്വാമി കൈക്കലാക്കിയത് അനധികൃതമായിട്ടാണെ ന്നായിരുന്നു തരൂരിന്റെ പരാതി. രേഖകൾ അർണബ് റിപ്പബ്ലിക് ടിവി വഴി പുറത്ത് വിട്ടിരുന്നു. അന്വേഷണത്തിലിരിക്കുന്ന കേസിന്റെ രേഖകൾ അനധികൃതമായി സമ്പാദിക്കുകയും അത് പൊതുമധ്യത്തിൽ അവതരിപ്പിക്കുകയും ചെയ്തത് ശരി യല്ലെന്ന തരൂരിന്റെ പരാതി പ്രകാരമാണ് കോടതി നടപടി.

റേറ്റിങ് കൂട്ടാൻ ചാനൽ ധാർമ്മികമല്ലാത്ത കാര്യങ്ങൾ ചെയ്തുവെന്നും കുറ്റപത്രം സമർ പ്പിക്കുന്നതിന് മുൻപ് സുന്ദയുടെ ആന്തരിക പരിശോധന റിപ്പോർട്ട് അർണബ് ഗോസ്വാ മി പുറത്ത് വിട്ടത് നേരായ വഴിക്ക് സമ്പാദിച്ച രേഖകൾ പ്രകാരമല്ലെന്നും തരൂരിന്റെ സമ്മതമില്ലാതെ മെയിൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവെന്നും തരൂരി ന്റെ പരാതിയിൽ പറയുന്നു.

2014 ജനുവരിയിലാണ് ന്യൂ ഡൽഹിയിലെ ഹോട്ടലിൽ ശശി തരൂരിന്റെ ഭാര്യയെ സുനന്ദ പുഷ്ക്കർ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ അന്വേഷണ സംഘങ്ങൾ പരിശോധിച്ചിരുന്നു. കേസ് ഇപ്പോഴും തുടരുകയാണ്.

Read Also  കേരളത്തെ അപമാനിച്ചു; അർണാബ് ഗോസ്വാമിയ്ക്ക് വക്കീൽ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here