Sunday, May 31

ഇറ്റലിയിൽ നിന്നൊരു സന്തോഷ വാർത്ത.

ഇറ്റലിയില്‍ 102 വയസുകാരി കൊവിഡ് രോഗമുക്തയായി. കൊവിഡ് ബാധിച്ച ശേഷം സുഖം പ്രാപിക്കുന്ന ഇറ്റലിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായാണ് ഇറ്റാലിക ഗ്രൊണ്ടോന എന്ന മുത്തശ്ശി മാറിയത്. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്. ചിരഞ്ജീവിയെന്നാണ് ഇറ്റാലികയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്കിട്ട പേര്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശരാശരി പ്രായം 78 ആണ്.

നേരത്തെ ചൈനയില്‍ 103 വയസുകാരി രോഗമുക്തയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, ഒറ്റ ദിവസം 919 പേരുടെ ജീവന്‍ പൊലിഞ്ഞതോടെ ഇറ്റലിയില്‍ ആകെ മരണം ഒമ്പതിനായിരം കടന്നിട്ടുള്ളതായി കരുതുന്നു.

Read Also  തൃശൂരിലെ കൊറോണ രോഗിയുടെ റൂട്ട് മാപ് തയാറാകുന്നു

Leave a Reply

Your email address will not be published.