Saturday, May 30

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ലക്ഷം കടന്നു ; ഇന്ത്യ 11 ആം സ്ഥാനത്തെത്തി

 

കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിൽ ഇന്ത്യ വളരെ മുന്നിലാണ് എന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങളെ നിരാകരിക്കുന്ന രീതിയിൽ അതിവേഗതയിൽ രോഗവ്യാപനം ഭീതീതമാം വണ്ണം വർധിക്കുകയാണ്. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായിരുന്ന ചൈനയെ മറികടന്നു ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു ഇന്ത്യ ലോകത്ത് 11 ആം സ്ഥാനത്തേക്കു എത്തിനിൽക്കുകയാണ്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ട് രണ്ടു മാസത്തേക്ക് കടക്കാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെ അടച്ചിടൽ കൊണ്ട് മാത്രം രോഗം നിയന്ത്രിക്കാനായോ എന്ന കാര്യത്തിൽ പുനർവിചിന്തനം വേണ്ടിയിരിക്കുന്നു എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്

രാജ്യത്ത് ഉത്ക്കണ്ഠ പടർത്തിക്കൊണ്ടു കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. അവസാന പത്തുദിവസംകൊണ്ടാണ് രോഗികളുടെ എണ്ണത്തിൽ വേഗത വർധിച്ചത്. 24 മണിക്കൂറില്‍ 4970 പേര്‍ക്കുകൂടി പുതുതായി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,01,139 ആയി.

രാജ്യത്താകമാനം 24 മണിക്കൂറില്‍ 134 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 3,163 ആയി. തിങ്കളാഴ്ച രാജ്യത്തെ വിവിധ ആശുപത്രികളില്‍നിന്നും 2,350 പേര്‍ക്ക് രോഗം ഭേദമായി. 39,174 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 10,000 പേരാണ് രാജ്യത്ത് രോഗബാധിതരായത്. ഇതോടെ ഇന്ത്യയില്‍ രോഗവ്യാപനത്തിന്റെ തോത് കുറയുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ രണ്ടായിരം പേര്‍ക്ക് എന്ന നിലയ്ക്കാണ് ഓരോ ദിവസവും രോഗം പടര്‍ന്നുപിടിക്കുന്നത്. സംസ്ഥാനത്ത് മാത്രം 35,000ത്തില്‍ അധികം കൊവിഡ് രോഗികളുണ്ട്.

പ്രവാസികളെത്തിയതോടെ കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക പടർത്തുന്ന. കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്നുംവന്ന പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നു കണ്ടു അവരെ ആശുപത്രീയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Read Also  ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം ; ഇന്ന് 84 പേര്‍ക്ക് രോഗം

Leave a Reply

Your email address will not be published.