യു എസിൽ കോവിഡ് ചികത്സക്ക് പുതിയ പരീക്ഷണത്തിന് അനുമതി. കോവിഡ് ബാധിച്ച് ഗുരുതരമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് കൊറോണ ബാധിച്ചു അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഔഷധനിർമ്മാണവകുപ്പു അനുമതി നല്‍കിയതായി വാർത്ത. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് രോഗം അതിജീവിച്ചവരില്‍നിന്ന് പ്ലാസ്മ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കിയത്

വലിയ പ്രതീക്ഷകളോടെയാണ് പുതിയ പരീക്ഷണം നടത്തുന്നത്. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്‌സണ്‍ പറയുന്നു ‘തീര്‍ച്ചയായും ഇതിന് ഗുണമുണ്ട്, ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണ്’ അദ്ദേഹം പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നു

കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു

ഈ ചികിത്സയുടെ പേര് കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ്. 1918-ലെ ഒരു ഫ്‌ളൂ പോലുള്ള ഒരു പകര്‍ച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നു

2002-ല്‍ സാര്‍സ് രോഗം പൊട്ടിപുറപ്പെട്ട സന്ദര്‍ഭത്തില്‍ ചൈന ഈ രീതി ഉപയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രോഗമുക്തി നേടിയ ആളുകളുടെ രക്തത്തില്‍ നിന്ന് ആന്റിബോഡികള്‍ വികസിപ്പിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഇറ്റലിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here