Wednesday, September 23

മാളുകൾ അടച്ചിടണമെന്ന് നിർദ്ദേശിച്ചിട്ടില്ല ; തീവണ്ടികളിലും പരിശോധനയെന്ന് മുഖ്യമന്ത്രി

പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് ഇന്ന് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് മാളുകൾ അടച്ചിടണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തെറ്റായ സന്ദേശമാണ്. കളക്ടർക്ക് തെറ്റ് പറ്റിയതാവാം

കോവിഡ് വൈറസ് ബാധയിൽ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രികളിലുമാണുള്ളത്. പുതുതായി 106 പേരെ ശനിയാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ഭീഷണി എല്ലാ ലോകരാജ്യങ്ങളിലും വ്യാപകമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി ബ്ലോക്ക്, വാർഡ് തലത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കും. ഇതര സംസ്ഥാന തീവണ്ടികളിലും റോഡുകളിലും യാത്രക്കാരെ പരിശോധിക്കാൻ സൗകര്യമൊരുക്കും. റോഡുകളിലെ പരിശോധനയ്ക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിക്കും. കൂടാതെ ആരോഗ്യ-സന്നദ്ധ പ്രവർത്തകരും സംഘത്തിലുണ്ടാകും.

ആകെ 19 പേർ കോവിഡ് ബാധിതരായി ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിലുണ്ട്.

Spread the love
Read Also  സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഇടപെടൽ കണ്ടെത്താനായില്ല അന്വേഷണ ഉദ്യോഗസ്ഥൻ

Leave a Reply